പൂനെ: പുനെയിൽ ഗില്ലിൻ ബാരെ സിൻഡ്രോം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നത് കടുത്ത ആശങ്കയ്ക്കിടയാക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ 59 പേർക്കാണ് ഗില്ലിൻ ബാരെ സിൻഡ്രോം സ്ഥിരീകരിച്ചത്. ഇതിൽ 12 പേർ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് പെട്ടെന്ന് രോഗാവസ്ഥ കൂടാനുള്ള കാരണത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപൂർവമായ ന്യൂറോളജിക്കൽ അവസ്ഥയാണ് ഗില്ലിൻ ബാരെ സിൻഡ്രോം. ശരീത്തിന്റെ രോഗ പ്രതിരോധ ശേഷി ഞരമ്പുകളെ ആക്രമിക്കുന്ന അവസ്ഥയാണിത്. പ്രദേശത്ത് കുട്ടികളിലും യുവാക്കളിലും ഇത് കാണപ്പെടുന്നുണ്ടെങ്കിലും പകർച്ചവ്യാധിയുടെ ഗണത്തിൽപ്പെടുന്നതല്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. രോഗപ്രതിരോധ സംവിധാനം ഞരമ്പുകളെ ആക്രമിക്കുന്നതോടെ ബലഹീനത, മരവിപ്പ്, പക്ഷാഘാതം എന്നിവയിയേക്ക് രോഗിയെ എത്തിക്കുകയാണ് ചെയ്യുന്നത്. ഇത്തരമൊരു അവസ്ഥ ഉണ്ടാകാനുള്ള കൃത്യമായ കാരണങ്ങൾ അജ്ഞാതമായി തുടരുകയാണ്.
ഈ അവസ്ഥയിലേക്ക് എത്തപ്പെടുന്നവരിൽ കുറഞ്ഞത് ആറ് ആഴ്ച മുമ്പെങ്കിലും അണുബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ആദ്യം കാലുകളിലാണ് ബലഹീനത അനുഭവപ്പെടുന്നത്. തുടർന്ന് ഉടൽ, കൈകൾ, മുഖം തുടങ്ങിയിടങ്ങളിലേക്കും ബലഹീനത പടരുന്നു. ഇതാണ് സാധാരണ ലക്ഷണമായി കാണുന്നത്. നാഡീ വ്യവസ്ഥകൾക്ക് തകരാറുകൾ ഉണ്ടാവുന്നത് മൂലം തലച്ചോറിന് അസാധാരണ സെൻസറി സിഗ്നലുകൾ ലഭിച്ചേക്കാം എന്നും ഡോക്ടർമാർ പറയുന്നു.
കാഴ്ചയിലെ ബുദ്ധിമുട്ട്, വിഴുങ്ങാൻ ബുദ്ധിമുട്ട്, സംസാരിക്കാനോ ചവയ്ക്കാനോ ബുദ്ധിമുട്ട്, കൈകളിലും കാലുകളിലും കഠിന വേദന, പ്രത്യേകിച്ചും രാത്രിയിലെ അതികഠിനമായ വേദന, അസാധാരണമായ ഹൃദയമിടിപ്പ് അല്ലെങ്കിൽ രക്തസമ്മർദ്ദം, ദഹനത്തിലോ മൂത്രസഞ്ചി നിയന്ത്രണത്തിലോ ഉള്ള പ്രശ്നങ്ങൾ എന്നിവയും കണാറുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രോഗിയുടെ മെഡിക്കൽ ചരിത്രം അവലോകനം ചെയ്യുന്നതിനൊപ്പം ശാരീരിക പരിശോധനകളിലൂടെയും രോഗം കണ്ടെത്താം. നിലവിൽ ഗില്ലിൻ ബാരെ സിൻഡ്രോമിന് ചികിത്സയില്ല. രോഗാവസ്ഥയുടെ തീവ്രത കുറയ്ക്കാൻ മാത്രമാണ് അല്പമെങ്കിലും കഴിയുന്നത്.