പൂനെ: ഭാര്യയുടെ കഴുത്തിൽ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി യുവാവ്. പൂനെയിലെ ഖരാഡി മേഖലയിലാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. ശിവദാസ് ഗിതേ (37) എന്നയാളാണ് ഭാര്യ ജ്യോതി ഗിതേ (27) യെ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച അർദ്ധരാത്രി ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി. വ്യാഴാഴ്ച പുലർച്ചെ നാലരയോടെ ശിവദാസ് ഗീതെ ഭാര്യയെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് യുവതിയുടെ കഴുത്തിൽ കുത്തി. ജ്യോതിയുടെ നിലവിളി കേട്ട് അയൽക്കാർ എത്തുകയായിരുന്നു.
അയൽവാസികൾ തന്നെയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. ഇതിനുപിന്നാലെ ശിവദാസിന് പശ്ചാത്താപം തോന്നി. ഉടൻ തന്നെ തെറ്റുപറ്റിയെന്ന് പറഞ്ഞുകൊണ്ട് ഫോണിൽ ഒരു വീഡിയോയെടുത്ത് ഓഫീസ് ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്തു.
‘വാക്കുതർക്കത്തിനൊടുവിൽ ശിവദാസ് കത്രിക കൊണ്ട് ഭാര്യയെ ആക്രമിക്കുകയായിരുന്നു. കഴുത്തിൽ കുത്തി. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാൽ അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. അതിനുശേഷം ശിവദാസ് ഫോണിൽ ഒരു വീഡിയോയെടുത്തു. തന്റെ പ്രവൃത്തിയിൽ ഖേദം പ്രകടിപ്പിടച്ചുകൊണ്ടുള്ളതായിരുന്നു വീഡിയോ. തുടർന്ന് പ്രതി അത് ഓഫീസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്തുവരികയാണ്. ‘-പൊലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]