1800 കോടിയും കടന്ന് ആഗോള ബോക്സ് ഓഫീസില്‍ വമ്പന്‍ കുതിപ്പുമായി മുന്നേറുന്ന അല്ലു അര്‍ജുന്റെ ‘പുഷ്പ 2: ദി റൂള്‍’ പ്രദര്‍ശനത്തിനെത്തി രണ്ട് മാസത്തോടടുക്കുമ്പോള്‍ ഒ.ടി.ടി റിലീസിന് തയ്യാറെടുക്കുന്നതായി സൂചന. സിനിമ ഈമാസം അവസാനം, ജനുവരി മുപ്പതിനോ 31-നോ നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍, സ്ട്രീമിങ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഡിസംബര്‍ അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. തെലുഗു, ഹിന്ദി, തമിഴ്, കന്നഡ, ബംഗാളി, മലയാളം എന്നീ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങിയത്. നേരത്തെ ആഗോള കളക്ഷനില്‍ എസ്.എസ്. രാജമൗലിയുടെ ചിത്രം ‘ആര്.ആര്.ആര്’-ന്റെയും (1230 കോടി) ‘കെ.ജി.എഫ്: ചാപ്റ്റര്‍ 2’ (1215 കോടി) ന്റെയും എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി 2’ (1790 കോടി) ന്റെയും റെക്കോഡുകള്‍ ‘പുഷ്പ 2: ദി റൂള്‍’ മറികടന്നിരുന്നു.
ആമിര്ഖാന് ചിത്രമായ ‘ദംഗലി’ന്റെ ആഗോള കളക്ഷന്‍ റെക്കോഡും (2070 കോടി) പുഷ്പ തിരുത്തുമോയെന്നാണ് ആരാധകര്‍ ആകാംഷയോടെ ഉറ്റുനോക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]