സിനിമ ടിക്കറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെഎൽ ബ്രോ ബിജു റിത്വിക് നിർമ്മിക്കുന്ന ‘അലീന ദി ബിഗ്നിംഗ്” എന്ന ഹൊറർ ഫാമിലി ത്രില്ലർ സിനിമ ജനുവരി 24ന് റിലീസ് ചെയ്യുന്നു. അന്നേദിവസം വൈകുന്നേരം 7.10 ന് KL BRO Biju Rithvik എന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വ്യക്തിഗത യൂട്യൂബ് ചാനലിലാണ് റിലീസ്.
അക്ഷയ് കാപ്പാടനാണ് തിരക്കഥയൊരുക്കിയത്. അക്ഷയ് കാപ്പാടനും, സഞ്ജു കൃഷ്ണയും ചേർന്നാണ് സംവിധാനം നിർവഹിച്ചത്. പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം കൊടുത്ത് ചിത്രീകരിച്ചിരിക്കുന്ന സിനിമ ഭൂരിഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത് വയനാട്ടിലെ ഒരു മലമുകളിൽവച്ചാണ്. കാട്ടാനാകളുടെ ഭീഷണിയും, അദൃശ്യ ശക്തികളുടെ പേടിപ്പെടുത്തലുകളും തരണം ചെയ്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
ക്യാമറ: ബിൻസീർ സിനിമാടിക്കറ്റ്, മ്യൂസിക് : റീജോ ചക്കാലക്കൽ, എഡിറ്റിങ്ങ് : അഭിലാഷ് നാരായൺ, സിംഗർ : മൃദുല വാര്യർ, ധനുഷ്. പുതുമുഖങ്ങൾ അഭിനയിച്ച സിനിമ സ്റ്റാർക്കാസ്റ്റ് ഇല്ല എന്ന പേരിൽ ഒടിടി ചാനലുകൾ നിരസിച്ചപ്പോൾ കാഴ്ചക്കാർക്ക് സിനിമ ഒരു പൈസമുടക്കോ ഉപാധികളോ ഇല്ലാതെ വീട്ടിലിരുന്ന് കാണാം എന്ന ഉദ്ദേശത്തിലാണ് യൂട്യൂബിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചത്.
സമൂഹത്തിൽ ഇന്ന് നടക്കുന്ന പ്രധാനപ്പെട്ട ഒരു വിഷയം ചർച്ച ചെയ്യുന്ന അലീന രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ഒന്നാം ഭാഗമാണ് അലീന ദി ബിഗ്നിംഗ്. കുടുംബത്തെ ഇഷ്ടപ്പെടുന്ന ഓരോ മലയാളിക്കും അലീന പ്രിയപ്പെട്ടവളായി മാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അണിയറപ്രവർത്തകർ പറയുന്നു.
ബഹറിനിലെ സോഷ്യൽ മീഡിയ താരമായ കുട്ടിസാറ, വിപിൻ മുരിക്കുളത്തിൽ, അമേയ, ലസിത, അനു അശോക് അനിൽ രാജ്, ബിജു നാരായണൻ, കെഎൽ ബ്രോ ബിജുവും കുടുംബവും, സന്ദീപ്, പ്രകാശ്, എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]