ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍ നിര്‍മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ ‘ബെസ്റ്റി’ നാളെ പ്രദര്‍ശനത്തിനെത്തുന്നു. മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കര്‍ സൗദാനും ഷഹീര്‍ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബെസ്റ്റി’യില്‍ ശ്രവണയും സാക്ഷി അഗര്‍വാളുമാണ് നായികമാര്‍.
മലയാള സിനിമയിലെ സുവര്‍ണകാലം ഓര്‍മിപ്പിച്ച് വീണ്ടും ഔസേപ്പച്ചന് – ഷിബു ചക്രവര്‍ത്തി കൂട്ടുകെട്ടില്‍ പിറന്ന മികച്ച ഈണവും ഈരടികളുമായി ബെസ്റ്റിയിലെ പാട്ടുകളെല്ലാം ഇതിനകം സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ്. യുവ പ്രേക്ഷകര്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ബെസ്റ്റി ഒരുക്കിയിരിക്കുതെന്നാണ് അണിയറപ്രവത്തകര്‍ സൂചിപ്പിക്കുന്നത്. ‘ബെസ്റ്റി’ എന്ന പേര് കേട്ടാല്‍ വെറും കോമഡി മാത്രമല്ല സസ്പെന്‍സും ആക്ഷനും കൂടി നിറഞ്ഞ സിനിമയാണെന്നാണ് നായകനായ അസ്കര്‍ സൗദാന്‍ പറഞ്ഞു. ഫീനിക്സ് പ്രഭുവാണ് ബെസ്റ്റിയുടെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
തെറ്റിദ്ധാരണകളുടെ പുറത്ത് ഡിവോഴ്സ് ചെയ്യപ്പെട്ട ദമ്പതിമാര്‍ക്കിടയിലേക്ക് സഹായത്തിനായി ഒരു സുഹൃത്ത് കടന്ന് വരുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളുമാണ് സിനിമ പറയുന്നത്. കുളു മണാലി, ബോംബെ, മംഗലാപുരം, കോഴിക്കോട്, പൊന്നാനി, തുടങ്ങിയ ലൊക്കേഷനുകളിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
ബെന്‍സി റിലീസ് ചിത്രം വിതരണത്തിനെത്തിക്കും. അഷ്കര്‍ സൗദാന്‍, ഷഹീന് സിദ്ധിക്ക്, സാക്ഷി അഗര്‍വാള്‍ എന്നിവര്‍ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ഗോകുലന്, സാദിക്ക്, ഹരീഷ് കണാരന്, നിര്‍മല്‍പാലാഴി, അബുസലിം, ഉണ്ണിരാജ, നസീര്‍ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യന്, കലാഭവന്‍ റഹ്മാന്, അംബി നീനാസം, എം എ നിഷാദ്,ശ്രവണ, സോനാനായര്‍, മെറിന മൈക്കിള്‍, അംബിക മോഹന്‍, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയ നാഥ്, മനോഹരിയമ്മ, അന്ന ചാക്കോ പ്രതിഭ പ്രതാപ്ചന്ദ്രന്‍, ദീപ, സന്ധ്യമനോജ് തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.
ഛായാഗ്രഹണം: ജിജു സണ്ണി, ചിത്രസംയോജനം: ജോണ്‍ കുട്ടി, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്: റിനി അനില്‍കുമാര്‍, ഒറിജിനല്‍ സ്കോര്‍: ഔസേപ്പച്ചന്, സൗണ്ട് ഡിസൈന്‍: എം ആര് രാജാകൃഷ്ണന്, ഗാനരചന: ഷിബു ചക്രവര്‍ത്തി, ജലീല്‍ കെ. ബാവ, ഒ എം കരുവാരക്കുണ്ട്, ശുഭം ശുക്ല, സംഗീതം: ഔസേപ്പച്ചന്, അന്‍വര്‍ അമന്, മൊഹ്സിന്‍ കുരിക്കള്‍, അഷറഫ് മഞ്ചേരി, ശുഭം ശുക്ല, ചേതന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്: എസ്. മുരുകന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ്: സെന്തില്‍ പൂജപ്പുര, പ്രൊഡക്ഷന്‍ മാനേജര്‍: കുര്യന്‍ജോസഫ്, കലാസംവിധാനം: ദേവന്‍കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം: ബ്യൂസിബേബി ജോണ്‍, മേക്കപ്പ്: റഹിംകൊടുങ്ങല്ലൂര്‍, സ്റ്റില്‍സ്: അജി മസ്കറ്റ്, ആക്ഷന്‍: ഫിനിക്സ്പ്രഭു, ചീഫ് അസോസിയറ്റ് ഡയറക്ടര്‍: തുഫൈല്‍ പൊന്നാനി, അസോസിയറ്റ് ഡയറക്ടര്‍: തന്‍വീര്‍ നസീര്‍, സഹ സംവിധാനം: റെന്നി, സമീര്‍ ഉസ്മാന്, ഗ്രാംഷി, സാലി വി എം, സാജന് മധു, കൊറിയോഗ്രാഫി: രാകേഷ് മാസ്റ്റര്‍, സഹീര്‍ അബ്ബാസ്, മിഥുന് ഭദ്ര.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]