അമൃത്സർ: വൃദ്ധയെ കടിച്ചുകുടഞ്ഞ നായ്ക്കൾ അവരെ തെരുവിലൂടെ വലിച്ചിഴച്ചു. പഞ്ചാബിലെ ഖന്നയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രദേശത്തെ വീടുകളിൽ ജോലിചെയ്തിരുന്ന സ്ത്രീയാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്.
ആക്രമിക്കാനായി നായ്ക്കൾ കൂട്ടത്തോടെ എത്തുന്നതുകണ്ട് അടുത്തുള്ള വീട്ടിലെ തുറന്നുകിടന്ന ഗേറ്റിനുള്ളിലേക്ക് ഓടിക്കയറാൻ വൃദ്ധ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വൃദ്ധ ഗേറ്റിനുള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ നായ്ക്കളിൽ ഒന്ന് അവരുടെ കാലിൽ കടിച്ചുവലിച്ചു. ഇതിന്റെ ശക്തിയിൽ അവർ വീണതോടെ കൂടുതൽ നായ്ക്കൾ എത്തി ആക്രമിക്കുകയായിരുന്നു. നായ്ക്കളെ ആട്ടിയകറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വൃദ്ധയുടെ കൈയിലും മുഖത്തുമെല്ലാം മാരകമായി പരിക്കേറ്റിട്ടുണ്ട്.
സംഭവം കണ്ടെത്തിയ ഒരാൾ കല്ലെറിഞ്ഞ് നായ്ക്കളെ അകറ്റിയെങ്കിലും നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തുന്നതിന് മുന്നുതന്നെ അവ സംഘം ചേർന്ന് വീണ്ടും വൃദ്ധയെ ആക്രമിക്കുകയും റോഡിലൂടെ കടിച്ചുവലിക്കുകയും ചെയ്തു. പിന്നീട് കൂടുതൽ ആൾക്കാർ എത്തിയാണ് നായ്ക്കളെ തുരത്തി സ്ത്രീയെ ആശുപത്രിയിലാക്കിയത്. വൃദ്ധയുടെ ശരീരത്തിൽ പലയിടങ്ങളിലായി ആഴമേറിയ പതിനഞ്ചിലധികം മുറിവുകളുണ്ട്. പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്രദേശത്ത് നായ്ക്കളുടെ ആക്രമണം വ്യാപകമാണെന്നാണ് നാട്ടുകാർ പറയുന്നത്. തനിക്ക് നാലിലധികം തവണ നായ്ക്കളുടെ കടിയേറ്റിട്ടുണ്ടെന്നും പ്രശ്നം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായില്ലെന്നമാണ് പ്രദേശവാസിയായ ജോഗീന്ദർ സിംഗ് പറയുന്നത്.