കൊച്ചി: കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാരാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ നാല് പ്രതികൾക്ക് ജാമ്യം ലഭിച്ചു. മൂവാറ്റുപ്പുഴ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി അരുൺ വി മോഹൻ, പാർട്ടി പ്രവർത്തകരായ സജിത്ത് എബ്രഹാം, റിൻസ് വർഗീസ്, ടോണി ബേബി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. കേസിലെ അറ് മുതൽ ഒമ്പത് വരെയുളള പ്രതികളാണ് ഇവർ. ഇന്ന് വൈകുന്നേരത്തോടെ ഇവർ ജയിൽ മോചിതരാകും.
കലാരാജുവിനെ തട്ടിക്കൊണ്ടുപോയതിൽ യുഡിഎഫ് പ്രതിഷേധം ശക്തമാക്കിയതിനുപിന്നാലെയാണ് കഴിഞ്ഞ ദിവസം നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, അറസ്റ്റിലായവരല്ല തന്നെ തട്ടിക്കൊണ്ടു പോയതെന്നും കലാരാജു പ്രതികരിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]