തിരുവനന്തപുരം∙ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ വെങ്കടേഷ് അയ്യർ, രജത് പാട്ടിദാർ, ആവേശ് ഖാൻ എന്നിവർക്കൊപ്പം ഐപിഎലിൽ താരത്തിളക്കമുള്ള ഒരുപിടി യുവതാരങ്ങളെയും അണിനിരത്തി എത്തിയ മധ്യപ്രദേശിനെതിരെ, രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ തകർപ്പൻ ബോളിങ് പ്രകടനം. തിരുവനന്തപുരം സ്പോർട്സ് ഹബ്ബിൽ നടക്കുന്ന ആവേശപ്പോരാട്ടത്തിൽ, 75 റൺസിനിടെ മധ്യപ്രദേശിന്റെ ആറു വിക്കറ്റുകളാണ് കേരളം വീഴ്ത്തിയത്. ആദ്യ ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 85 റൺസ് എന്ന നിലയിലാണ് മധ്യപ്രദേശ്. ക്യാപ്റ്റൻ ശുഭം ശർമ (78 പന്തിൽ 37), കുമാർ കാർത്തികേയ സിങ് (12 പന്തിൽ എട്ട്) എന്നിവർ ക്രീസിൽ.
ഒൻപത് ഓവറിൽ 26 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത എം.ഡി. നിധീഷിന്റെ നേതൃത്വത്തിലാണ് കേരള ബോളർമാർ മധ്യപ്രദേശ് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ജലജ് സക്സേന, ആദിത്യ സർവതെ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
78 പന്തിൽ മൂന്നു ഫോറുകൾ സഹിതം 37 റൺസെടുത്ത ശുഭം ശർമ തന്നെയാണ് നിലവിൽ മധ്യപ്രദേശിന്റെ ടോപ് സ്കോറർ. ശുഭം ശർമയ്ക്കു പുറമേ മധ്യപ്രദേശ് നിരയിൽ രണ്ടക്കം കണ്ടത് വിക്കറ്റ് കീപ്പർ കൂടിയായ ഓപ്പണർ ഹിമാൻഷു മൻട്രി മാത്രം. 20 പന്തിൽ ഒരു ഫോർ സഹിതം 15 റൺസാണ് ഹിമാൻഷുവിന്റെ സമ്പാദ്യം.
ഹർഷ് ഗവാലി (21 പന്തിൽ ഏഴ്), രജത് പാട്ടിദാർ (0), ഹർപ്രീത് സിങ് ഭാട്യ (18 പന്തിൽ അഞ്ച്), ആര്യൻ പാണ്ഡെ (0), സാരാൻഷ് ജെയിൻ (25 പന്തിൽ എട്ട്) എന്നിവരാണ് മധ്യപ്രദേശ് നിരയിൽ പുറത്തായ മറ്റുള്ളവർ. വെങ്കടേഷ് അയ്യർ മൂന്നു പന്തിൽ രണ്ടു റൺസെടുത്തു നിൽക്കെ റിട്ടയേർഡ് ഹർട്ടായി തിരികെ കയറി.
എലൈറ്റ് ഗ്രൂപ്പ് സിയിൽ അഞ്ച് കളികളിൽനിന്ന് രണ്ടു ജയവും മൂന്നു സമനിലയും സഹിതം 20 പോയിന്റുമായി ഹരിയാനയാണ് മുന്നിൽ. രണ്ടു ജയവും മൂന്നു സമനിലയും സഹിതം 18 പോയിന്റുമായി കേരളം രണ്ടാമതാണ്. ഒരു ജയവും ഒരു സമനിലയും മൂന്നു തോൽവികളും സഹിതം 10 പോയിന്റുമായി മധ്യപ്രദേശ് ആറാം സ്ഥാനത്താണ്.
English Summary:
Kerala vs Madhya Pradesh, Ranji Trophy 2024-25, Elite Group C Match, Day 1 – Live Updates
TAGS
Ranji Trophy
Kerala Cricket Team
Cricket
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]