
ബെംഗളൂരു ∙ ഐഎസ്എൽ ഫുട്ബോളിൽ ബെംഗളൂരു എഫ്സിക്കെതിരെ ഒഡീഷ എഫ്സിക്ക് ജയം (3–2). കളി തുടങ്ങി 13 മിനിറ്റിനകം 0–2നു പിന്നിലായ ശേഷമായിരുന്നു ഒഡീഷയുടെ തിരിച്ചടി. ഡിയേഗോ മൗറീഷ്യയുടെ ഇരട്ട ഗോളുകളാണ് ഒഡീഷ വിജയത്തിൽ നിർണായകമായത്. പെനൽറ്റിയിലൂടെയായിരുന്നു 28, 39 മിനിറ്റുകളിലെ ഗോളുകൾ. 50–ാം മിനിറ്റിൽ മാവിമിങ്താംഗയാണ് വിജയഗോൾ നേടിയത്.
എഡ്ഗാർ മെൻഡസ് (10), സുനിൽ ഛേത്രി (13) എന്നിവരുടെ ഗോളുകളിലാണ് കളിയുടെ തുടക്കത്തിൽ ബെംഗളൂരു രണ്ടു ഗോളിനു മുന്നിലെത്തിയത്. 11 ഗോളുകളോടെ ടോപ് സ്കോറർ പട്ടികയിൽ രണ്ടാമനാണ് ഛേത്രി. 15 ഗോളുകൾ നേടിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മൊറോക്കൻ താരം അലാദ്ദീൻ അജാരെയാണ് ഒന്നാമത്. പോയിന്റ് പട്ടികയിൽ ബെംഗളൂരു മൂന്നാമതും ഒഡീഷ 6–ാം സ്ഥാനത്തുമാണ്.
English Summary:
Odisha FC’s comeback victory against Bengaluru FC was a thrilling ISL encounter. Diego Mauricio’s two penalties and Mahamadou M’Bama’s goal overturned Bengaluru’s early lead.
TAGS
Odisha FC
Bengaluru FC
Indian Super League 2024-2025
Football
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]