വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടിയിൽ ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ പങ്കെടുക്കുന്നതിന്റെ ദൃശ്യം പുറത്ത്. ഇയാൾ ജനക്കൂട്ടത്തിനിടെയിൽ നിന്ന് ഖാലിസ്ഥാൻ മുദ്രാവാക്യം മുഴക്കുന്നതിന്റെയും ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ട്രംപും ഭാര്യ മെലാനിയയും പങ്കെടുത്ത പരിപാടിയിലാണ് പന്നൂൻ കയറിക്കൂടിയത്. സുഹൃത്ത് വാങ്ങിയ ടിക്കറ്റിലാണ് അതീവ സുരക്ഷാ പരിപാടിക്ക് ഇയാൾ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. പരിപാടിയുടെ സംഘാടകർ ഇയാളെ ക്ഷണിച്ചിട്ടില്ല. നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ സ്ഥാപകനായ പന്നൂനിന് കനേഡിയൻ, അമേരിക്കൻ ഇരട്ട പൗരത്വമുണ്ട്.