കഴിഞ്ഞ ജൂലായില്‍ ബോളിവുഡ് നടി ഉര്‍വശി റൗട്ടേലയുടെ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നടി കുളിക്കാന്‍ തയ്യാറെടുക്കുന്ന ബാത്റൂം വീഡിയോ ആയിരുന്നു അന്ന് പ്രചരിച്ചത്. 23 സെക്കന്റ് മാത്രമായിരുന്നു വീഡിയോയുടെ ദൈര്‍ഘ്യം.
വീഡിയോ നിര്‍മിത ബുദ്ധി ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്നും ഡീപ് ഫെയ്ക്ക് ആണെന്നുമടക്കം വാദങ്ങളുയര്‍ന്നു. എന്നാല്‍, അത് തന്റെ പേഴ്സണല്‍ ക്ലിപ് അല്ലെന്നും ‘ഘൂസ്പൈഠിയാ’ എന്ന ചിത്രത്തിന്റെ ഭാഗമായുള്ള രംഗമായിരുന്നെന്നും നേരത്തെതന്നെ ഉര്‍വശി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, വീഡിയോ പുറത്തുവിട്ടത്ത് ബോധപൂര്വ്വമായിരുന്നുവെന്നാണ് ഇപ്പോള്‍ ഉര്‍വശി റൗട്ടേല പറയുന്നത്.
ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നോട് അനുവാദം ചോദിച്ചശേഷമാണ് വീഡിയോ പുറത്തുവിട്ടതെന്നാണ് ഉര്‍വശി ഇപ്പോള്‍ പറയുന്നത്. ഘൂസ്പൈഠിയ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടു. അവര്‍ക്ക് സ്വന്തം വസ്തുക്കള്‍വരെ വില്‍ക്കേണ്ടിവന്നു. അവര്‍ തന്റെ ടീമിനെ സമീപിച്ചു. പ്രമോഷന് വേണ്ടി ആ സീന്‍ പുറത്തുവിടാമോയെന്ന് അവര്‍ ചോദിച്ചുവെന്നും വീഡിയോ ചിത്രത്തിന്റെ ഭാഗമെന്നതില്‍ കവിഞ്ഞ് മറ്റൊന്നുമല്ലെന്നും നടി വ്യക്തമാക്കി.
പിന്നീട് ആ സീന്‍ സംബന്ധിച്ച് നിര്‍മാതാക്കള്‍ക്ക് ആശങ്കയുണ്ടായിരുന്നുവെന്നും ഉര്‍വശി റൗട്ടേല പറഞ്ഞു. ചിത്രത്തെ അത് ബാധിക്കുമോ എന്നായിരുന്നു ആശങ്കയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]