മലയാള സിനിമയിലെ യുവതാരങ്ങളായ അഷ്കര്‍ സൗദാനും ഷഹീര്‍ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബെസ്റ്റി’ ജനുവരി 24-ന് തിയറ്ററുകളിലെത്തും. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ ഷാനു സമദാണ് നിര്‍വഹിക്കുന്നത്. പൊന്നാനി അസീസിന്റെതാണ് കഥ.
ജാവേദ് അലി, അഷ്കര്‍ സൗദാന്‍, സാക്ഷി അഗര്‍വാള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ മുംബൈയില്‍ വെച്ച് നടത്തിയ ചടങ്ങിലാണ് ചിത്രത്തിലെ ഗാനങ്ങള്‍ റിലീസ് ചെയ്തത്. ഔസേപ്പച്ചന്റെ സംഗീതവും ഷിബു ചക്രവര്‍ത്തിയുടെ വരികളും ഇഴചേര്‍ന്നൊരുക്കിയ ഗാനങ്ങള്‍ പ്രേക്ഷകര്‍ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. ഇപ്പോഴിതാ അഷ്കര്‍ സൗദാന്‍ മമ്മൂട്ടിയേക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
‘മമ്മൂക്ക, ഷിലാമ്മ, നയന്‍താര എന്നിവരുടെ കൂടെ ‘തസ്കരവീരനി’ല്‍ എനിക്കൊരു കഥാപാത്രത്തെ ചെയ്യാന്‍ സാധിച്ചു. അങ്ങനെ തുടങ്ങിയ ജേര്‍ണിയാണ്. അതിന് മുന്നെ ‘കൂട്ട്’ എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിരുന്നു. പ്രൊഡ്യൂസേര്‍സ് അവസരങ്ങള്‍ നല്കിയതിനാല് ഇപ്പൊ നല്ല പടങ്ങളിലെത്താന്‍ പറ്റി. എനിക്ക് സത്യത്തില്‍ സിനിമ അഭിനയിക്കാനോ അതെന്താണെന്നോ അറിയില്ല. എന്റെ അമ്മാവനാണ് മമ്മൂട്ടി, കുടുംബത്തിലെ സൂപ്പര്‍സ്റ്റാര്‍. പുള്ളിയെ കണ്ടാണ് വളര്‍ന്നത്. പുള്ളി അഭിനയിക്കുന്നത് കണ്ടപ്പോള്‍ ഇതെന്ത് പരിപാടി കൊള്ളാലോന്ന് തോന്നി. എനിക്കങ്ങനെ മോഹം വന്നു. അങ്ങനെ സിനിമയില്‍ എത്തിപ്പെടാന്‍ പറ്റി. എന്റെ പ്രശ്നം, മമ്മൂട്ടി കമ്പനി, വേഫറര്‍ ഫിലീംസ് ഈ രണ്ട് കമ്പനിയില്‍ നിന്ന് വിളിച്ചില്ലേല്‍ മിണ്ടത്തില്ല ഞാന്‍. എന്നെ മമ്മൂട്ടി കമ്പനി വിളിക്കണ്ടേ? ഞാന്‍ എത്ര പടം ചെയ്തു. എന്തൊക്കെ കാണിക്കുന്നു, ഫൈറ്റ് ചെയ്യുന്നു, മാമന് ഇതൊക്കെ അറിയണ്ടേ? ദുല്‍ഖര്‍ അറിയണ്ടേ? അവന് അനിയനല്ലെ, അവന് വിളിക്കാന്‍ പാടില്ലെ? എനിക്കൊരു ചാന്‍സ് തരാന്‍ പാടില്ലെ?’ എന്നാണ് അഷ്കര്‍ സൗദാന്‍ പറയുന്നത്. ശേഷം ‘ഞാന്‍ അമ്മാവനെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെന്നും കൊന്ന് കൊലവിളിച്ചിട്ടുണ്ടെന്നും.’ അഷ്കര്‍ സൗദാന്‍ കൂട്ടിച്ചേര്‍ത്തു.
തെറ്റിദ്ധാരണകളുടെ പുറത്ത് ഡിവോഴ്സ് ചെയ്യപ്പെട്ട ദമ്പതിമാര്‍ക്കിടയിലേക്ക് സഹായത്തിനായി ഒരു സുഹൃത്ത് കടന്നുവരുന്നതും, അതിനെ തുടര്‍ന്നുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങള്‍ നര്‍മ്മ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കുളു മണാലി, ബോംബെ, മംഗലാപുരം, കോഴിക്കോട്, പൊന്നാനി, തുടങ്ങിയ ലൊക്കേഷനുകളിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസര്‍ നിര്‍മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമാണ് ‘ബെസ്റ്റി’. ബെന്‍സി റിലീസ് ചിത്രം വിതരണത്തിനെത്തിക്കും. അഷ്കര്‍ സൗദാന്‍, ഷഹീന് സിദ്ധിഖ്, സാക്ഷി അഗര്‍വാള്‍ എന്നിവര്‍ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ഗോകുലന്, സാദിക്ക്, ഹരീഷ് കണാരന്, നിര്‍മല്‍ പാലാഴി, അബുസലിം, ഉണ്ണിരാജ നസീര്‍ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യന്, കലാഭവന്‍ റഹ്മാന്, അംബി നീനാസം, തിരു, ശ്രവണ, സോനാനായര്‍, മെറിന മൈക്കിള്‍, അംബിക മോഹന്‍, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയ, മനോഹരിയമ്മ, അന്ന ചാക്കോ പ്രതിഭ പ്രതാപ്ചന്ദ്രന്‍, ദീപ, സന്ധ്യമനോജ് തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.
ഛായാഗ്രഹണം: ജിജു സണ്ണി, ചിത്രസംയോജനം: ജോണ്‍ കുട്ടി, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്: റിനി അനില്‍കുമാര്‍, ഒറിജിനല്‍ സ്കോര്‍: ഔസേപ്പച്ചന്, സൗണ്ട് ഡിസൈന്‍: എം.ആര്. രാജാകൃഷ്ണന്, ഗാനരചന: ഷിബു ചക്രവര്‍ത്തി, ജലീല്‍ കെ. ബാവ, ഒ.എം. കരുവാരക്കുണ്ട്, ശുഭം ശുക്ല, സംഗീതം: ഔസേപ്പച്ചന്, അന്‍വര്‍ അമന്, മൊഹ്സിന്‍ കുരിക്കള്‍, അഷറഫ് മഞ്ചേരി, ശുഭം ശുക്ല, ചേതന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്: എസ്. മുരുകന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ്: സെന്തില്‍ പൂജപ്പുര, പ്രൊഡക്ഷന്‍ മാനേജര്‍: കുര്യന്‍ജോസഫ്, കലാസംവിധാനം: ദേവന്‍കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം: ബ്യൂസിബേബി ജോണ്‍, മേക്കപ്പ്: റഹിംകൊടുങ്ങല്ലൂര്‍, സ്റ്റില്‍സ്: അജി മസ്കറ്റ്, ആക്ഷന്‍: ഫിനിക്സ്പ്രഭു, ചീഫ് അസോസിയറ്റ് ഡയറക്ടര്‍: തുഫൈല്‍ പൊന്നാനി, അസോസിയറ്റ് ഡയറക്ടര്‍: തന്‍വീര്‍ നസീര്‍, സഹസംവിധാനം: റെന്നി, സമീര്‍ ഉസ്മാന്, ഗ്രാംഷി, സാലി വി.എം., സാജന് മധു, കൊറിയോഗ്രാഫി: രാകേഷ് മാസ്റ്റര്‍, സഹീര്‍ അബ്ബാസ്, മിഥുന് ഭദ്ര.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]