ഇസ്ലാമാബാദ്: സിംഹത്തിന്റെ വീഡിയോ എടുക്കാൻ കൂട്ടിൽ കയറിയ യുവാവിന് ഗുരുതര പരിക്ക്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം നടന്നത്. മുഹമ്മദ് അസീം (20) എന്ന യുവാവിനാണ് പരിക്കേറ്റത്. ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ബ്രീഡിംഗ് ഫാമിലാണ് യുവാവ് അതിക്രമിച്ച് കടന്ന് സിംഹത്തിന്റെ വീഡിയോ എടുക്കാൻ ശ്രമിച്ചത്. ലാഹോറിലെ സബ്സാസറിലാണ് ഈ ഫാം സ്ഥിതി ചെയ്യുന്നത്. ഫാം ഉടമയുടെ അനുമതിയില്ലാതെ മുഹമ്മദ് അസീം സിംഹത്തിന്റെ കൂട്ടിൽ പ്രവേശിച്ച ശേഷം വീഡിയോ എടുക്കാൻ ശ്രമിക്കുകയായിരുന്നു.
യുവാവിനെ കണ്ട ഉടനെ സിംഹം ആക്രമിച്ചു. മുഹമ്മദ് അസീമിന്റെ തലക്കും മുഖത്തിനും കെെകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സിംഹത്തിന്റെ ആക്രമണത്തെ തുടന്ന് യുവാവ് നിലവിളിക്കുകയായിരുന്നു. ഇത് കേട്ടുവന്ന ഉടമയാണ് അസീമിനെ രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പഞ്ചാബ് ഗവൺമെന്റ് അന്വേഷണത്തിന് ഉത്തരവിട്ടു. ഫാമിന്റെ ലെെസൻസ് റദ്ദാക്കിയെന്നും റിപ്പോർട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]