മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണിൽ ആദ്യ സെമിഫൈനൽ എന്ന സ്വപ്നവുമായി പൊരുതിയ യുവതാരങ്ങളിൽ, ഇറ്റലിയുടെ ലൊറൻസോ സൊനെഗോയെ വീഴ്ത്തി യുഎസിന്റെ 21–ാം സീഡ് ബെൻ ഷെൽട്ടന് വിജയം. ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കാണ് ഷെൽട്ടൻ സൊനെഗോയെ വീഴ്ത്തിയത്. സ്കോർ: 6-4, 7-5, 4–6, 7–6 (7–4). വെള്ളിയാഴ്ച നടക്കുന്ന സെമിയിൽ യാനിക് സിന്നർ – അലക്സ് ഡി മിനോർ ക്വാർട്ടർ ഫൈനൽ വിജയികളാകും ബെൻ ഷെൽട്ടന്റെ എതിരാളി. നിലവിലെ ചാംപ്യൻ കൂടിയായ ഇറ്റലിയുടെ യാനിക് സിന്നറും ആതിഥേയ താരം അലക്സ് ഡി മിനോറും തമ്മിലുള്ള അവസാന ക്വാർട്ടർ ഫൈനൽ ഉടൻ ആരംഭിക്കും.
ഈ വിജയത്തോടെ, നേർക്കു നേർ ഏറ്റുമുട്ടലുകളിൽ ലൊറൻസോ സൊനെഗോയ്ക്കെതിരെ ബെൻ ഷെൽട്ടൻ 2–1ന്റെ ലീഡും സ്വന്തമാക്കി. ഇരുവരും തമ്മിൽ ഏറ്റവും ഒടുവിൽ കണ്ടുമുട്ടിയത് 2023 ഫ്രഞ്ച് ഓപ്പണിലായിരുന്നു. അന്ന് ഷെൽട്ടനെ ലൊറൻസോ സൊനെഗോ തോൽപ്പിച്ചു. അതിനു മുൻപ് ഒരിക്കൽ കണ്ടുമുട്ടിയപ്പോൾ സൊനെഗോയെ നേരിട്ടുള്ള സെറ്റുകൾക്ക് ബെൻ ഷെൽട്ടനും തോൽപ്പിച്ചിരുന്നു.
സെർബിയൻ താരം നൊവാക് ജോക്കോവിച്ച്, ജർമനിയുടെ അലക്സാണ്ടർ സ്വരേവ് എന്നിവരാണ് ഇതിനകം സെമി ഉറപ്പിച്ച മറ്റു രണ്ടുപേർ. സ്പെയിനിന്റെ ഇരുപത്തിയൊന്നുകാരൻ താരം കാർലോസ് അൽകാരസിനെ 4–6, 6–4, 6–3, 6–4 എന്ന സ്കോറിനാണ് ജോക്കോ വീഴ്ത്തിയത്. ഇതോടെ 25–ാം ഗ്രാൻസ്ലാം കിരീടത്തിലേക്ക് ഇനി സെർബിയൻ സൂപ്പർ താരത്തിന് രണ്ടു മത്സരങ്ങളുടെ ദൂരം മാത്രം. വെള്ളിയാഴ്ച നടക്കുന്ന സെമി ഫൈനലിൽ അലക്സാണ്ടർ സ്വരേവാണ് ജോക്കോയുടെ എതിരാളി. ഇന്നലെ ആദ്യ ക്വാർട്ടറിൽ രണ്ടാം സീഡ് സ്വരേവ് യുഎസിന്റെ 12–ാം സീഡ് ടോമി പോളിനെ മറികടന്നു (7–6,7–6,2–6,6–1).
‘Merica!@benshelton survives a four set, nearly four hour war of attrition against Lorenzo Sonego!
Semifinal Shelts.@wwos • @espn • @eurosport • @wowowtennis • #AusOpen • #AO2025 pic.twitter.com/jDQbmZLIiI
— #AusOpen (@AustralianOpen) January 22, 2025
English Summary:
Jannik Sinner vs Alex de Minaur, Ben Shelton vs Lorenzo Sonego, Australian Open 2025 men’s singles QF, Live
TAGS
Jannik Sinner
Australian Open
Tennis
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]