ക്വാലലംപുർ ∙ 4 ഓവറിൽ 5 റൺസ് മാത്രം വഴങ്ങി ഹാട്രിക് ഉൾപ്പെടെ 5 വിക്കറ്റ്; ഇതിലും മികച്ചൊരു അരങ്ങേറ്റം മധ്യപ്രദേശുകാരി വൈഷ്ണവി ശർമ സ്വപ്നം കണ്ടുകാണില്ല. അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിൽ മലേഷ്യൻ ബാറ്റിങ് നിര തകർന്നടിഞ്ഞത് ഇടംകൈ സ്പിന്നറായ വൈഷ്ണവിയുടെ മാജിക് സ്പെല്ലിനു മുൻപിലാണ്. ആദ്യം ബാറ്റു ചെയ്ത മലേഷ്യയെ 31 റൺസിൽ ഓൾഔട്ടാക്കി നാണംകെടുത്തിയ ഇന്ത്യയ്ക്ക് കൗമാര ലോകകപ്പിലെ രണ്ടാം മത്സരത്തിൽ 10 വിക്കറ്റിന്റെ അനായാസ ജയം.
ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കും നേടിയാണ് ഇന്ത്യൻ ജഴ്സിയിലെ അരങ്ങേറ്റം വൈഷ്ണവി ആഘോഷിച്ചത്. സ്കോർ: മലേഷ്യ–14.3 ഓവറിൽ 31. ഇന്ത്യ–2.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 32.
ടോസ് വഴങ്ങി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർക്ക് തുടക്കം മുതൽ ഇന്ത്യൻ ബോളർമാർക്കു മുൻപിൽ മുട്ടിടിച്ചു. മലയാളി താരം വി.ജെ.ജോഷിതയെറിഞ്ഞ രണ്ടാം ഓവറിലായിരുന്നു ആദ്യ വിക്കറ്റ്. ജോഷിതയുടെ അടുത്ത ഓവറിൽ മറ്റൊരു മലേഷ്യൻ ബാറ്റർ റണ്ണൗട്ടുമായി.
എട്ടാം ഓവറിൽ പന്തെറിയാനെത്തിയ വൈഷ്ണവി ആദ്യ 2 ഓവറുകളിൽ ഓരോ വിക്കറ്റ് വീതം നേടിയപ്പോൾ നാലാം ഓവറിൽ ഹാട്രിക്കും നേടി. മറ്റൊരു ഇന്ത്യൻ സ്പിന്നർ ആയുഷി ശുക്ല 3 വിക്കറ്റെടുത്തു.
English Summary:
Vaishnavi Sharma’s debut performance was outstanding, securing a 5-wicket haul and a hat-trick, leading India to a resounding victory against Malaysia in the Under-19 Women’s T20 World Cup
TAGS
Sports
Cricket
Women’s Cricket
Malayalam News
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]