അബുദാബി: ഇന്ന് എല്ലാവരും ജങ്ക് ഫുഡിന്റെ പിന്നാലെയാണ്. പുത്തന്‍ രുചിഭേദങ്ങള്‍ തേടി ദൂരെ സ്ഥലങ്ങളില്‍ പോലും യാത്ര ചെയ്താണ് ആളുകള്‍ സംതൃപ്തി കണ്ടെത്തുന്നത്. ചെറിയ കുട്ടികള്‍ ഉള്‍പ്പെടെ ജങ്ക് ഫുഡ് കഴിക്കുന്നത് വ്യാപകമായി വര്‍ദ്ധിക്കുകയാണ്. ഇപ്പോഴിതാ വിദ്യാര്‍ത്ഥികളുടെ ആരോഗ്യകരമായ ഭക്ഷണ ശീലം മാറ്റുന്നതിന് നിര്‍ണായകമായ തീരുമാനമെടുത്തിരിക്കുകയാണ് അബുദാബിയിലെ വിദ്യാഭ്യാസ വിജ്ഞാന വകുപ്പ്.
രുചികൂട്ടാന്‍ കൃത്രിമ വസ്തുക്കള്‍ ചേര്‍ത്തതും പോഷകാംശം കുറഞ്ഞതുമായ ഭക്ഷണം സ്കൂളുകളിലും ക്യാന്റീനുകളിലും നിരോധിച്ചിട്ടുണ്ട്. പ്രവൃത്തി സമയങ്ങളില്‍ പുറത്തുനിന്ന് സ്കൂളിലേക്ക് ഭക്ഷണം എത്തിക്കുന്നതിനും നിരോധനമുണ്ട്. സ്കൂള്‍ കുട്ടികളില്‍ നല്ല ഭക്ഷണ സംസ്കാരം വളര്‍ത്തിയെടുക്കുകയെന്നതാണ് ഈ നടപടിയിലൂടെ വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് ലക്ഷ്യമിടുന്നത്. പോഷകമൂല്യവും ആരോഗ്യസുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
സ്കൂള്‍ ക്യാന്റീനുകളില്‍ പോഷകസമൃദ്ധമായ ഭക്ഷണമാണെന്ന് ഉറപ്പാക്കണമെന്ന നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. സ്കൂള്‍ ക്യാമ്പസുകള്‍ക്കുള്ളില്‍ ക്യാന്റീന് നടത്തുന്നതിന് പ്രത്യേക ലൈസന്‍സ് എടുക്കുകയും പരിശോധനാ രേഖകളും അറിയിപ്പുകളും സൂക്ഷിക്കുകയും വേണമെന്ന നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടവേളകളില്‍ ആരോഗ്യകരമായ ഭക്ഷണമാണോ വിദ്യാര്‍ത്ഥികള്‍ കഴിക്കുന്നത് എന്ന് നിരീക്ഷിക്കാന്‍ സംവിധാനം ഉണ്ടാക്കണമെന്ന് സ്കൂളുകളോട് വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് ആവശ്യപ്പെട്ടുകയും ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]