കൊൽക്കത്ത∙ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് നാളെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ തുടക്കമാകാനിരിക്കെ, സൂപ്പർതാരം മഹേന്ദ്രസിങ് ധോണിയുടെ റെക്കോർഡ് മറികടക്കാൻ മലയാളി താരം സഞ്ജു സാംസണിന് അവസരം. രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയ താരങ്ങളുടെ പട്ടികയിലാണ്, സാക്ഷാൽ ധോണിയെ പിന്തള്ളാൻ സഞ്ജുവിന് അവസരമുള്ളത്.
രാജ്യാന്തര കരിയറിൽ ഇതുവരെ 37 മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്ജുവിന്റെ പേരിൽ 46 സിക്സറുകളാണുള്ളത്. കരിയറിലാകെ 98 മത്സരങ്ങൾ കളിച്ചിട്ടുള്ള മഹേന്ദ്രസിങ് ധോണിയാകട്ടെ, ആകെ നേടിയിട്ടുള്ളത് 52 സിക്സറുകൾ. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ആറു സിക്സറുകൾ കൂടി നേടിയാൽ സഞ്ജുവിന് ധോണിക്കൊപ്പമെത്താം. ഏഴാമത് ഒരു സിക്സ് കൂടി നേടിയാൽ ധോണിയെ മറികടക്കുകയും ചെയ്യാം.
അതേസമയം, രാജ്യാന്തര ക്രിക്കറ്റിൽ കൂടുതൽ സിക്സറുകൾ നേടിയതിന്റെ റെക്കോർഡിന്റെ ഏഴയലത്തു പോലും ഇരുവരുമില്ല എന്നതാണ് വാസ്തവം. 159 മത്സരങ്ങളിൽനിന്ന് 205 സിക്സറുമായി ഇന്ത്യൻ താരം രോഹിത് ശർമ പട്ടികയിൽ ബഹുദൂരം മുന്നിലാണ്. രാജ്യാന്തര ട്വന്റി20യിൽ സിക്സറുകളിൽ ‘ഇരട്ടസെഞ്ചറി’ തികച്ച ഏക താരവും രോഹിത് തന്നെ.
ട്വന്റി20 ലോകകപ്പോടെ രാജ്യാന്തര ട്വന്റി20യിൽനിന്ന് വിരമിച്ച രോഹിത്തിനു പിന്നിൽ രണ്ടാമതുള്ളതും വിരമിച്ച താരമാണ്. ന്യൂസീലൻഡിന്റെ മാർട്ടിൻ ഗപ്ടിൽ. 122 മത്സരങ്ങളിൽനിന്ന് 173 സിക്സറുകളാണ് മുൻ കിവീസ് ഓപ്പണറുടെ സമ്പാദ്യം. ഇപ്പോഴും സജീവ ക്രിക്കറ്റിലുള്ളവരിൽ മുന്നിലുള്ള താരം വെസ്റ്റിൻഡീസിന്റെ നിക്കോളാസ് പുരാനാണ്. 106 മത്സരങ്ങളിൽനിന്ന് 149 സിക്സറുകൾ!
English Summary:
Sanju Samson on verge of surpassing MS Dhoni for massive T20I record
TAGS
Indian Cricket Team
England Cricket Team
Sanju Samson
MS Dhoni
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]