അന്തരിച്ച നടന് സുശാന്ത് സിങ് രാജ്പുതിന്റെ 39-ാം ജന്മവാര്ഷികദിനത്തില് വികാരനിര്‍ഭരമായ വീഡിയോ പങ്കുവെച്ച് സഹോദരി ശ്വേത സിങ് കീര്‍ത്തി. സുശാന്തിന്റെ ജീവിതത്തിലെ സന്തോഷകരമായനിമിഷങ്ങള് കൂട്ടിയിണക്കിയുള്ള വീഡിയോയാണ് ശ്വേത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
വീഡിയോയ്ക്കൊപ്പം ‘ഹാപ്പി ബര്‍ത്ത്ഡേ ഭായ്’ എന്ന പേരില്‍ ചെറിയ കുറിപ്പും സഹോദരി പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി ആരാധകരാണ് പോസ്റ്റില്‍ നടന്റെ ഓര്‍മകള്‍ പങ്കുവെച്ച് ജന്മവാര്ഷിക ആശംസകള്‍ നേര്‍ന്നത്.
2020 ജൂണ്‍ 14-നാണ് നടന് സുശാന്ത് സിങ് രാജ്പുതിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. നടന്റെ മരണത്തില്‍ കുടുംബം ഉള്‍പ്പെടെ ദുരൂഹത ആരോപിച്ചിരുന്നു. തുടര്‍ന്ന് സി.ബി.ഐ. കേസ് അന്വേഷിച്ചെങ്കിലും ഇതുവരെ അന്വേഷത്തില്‍ ഒന്നും കണ്ടെത്താനായില്ല. അന്വേഷണം വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് സുശാന്തിന്റെ സഹോദരി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]