ടെഹ്റാൻ: മതനിന്ദയാരോപിച്ച് ജനപ്രിയ പോപ്പ് ഗായകൻ അനീർ ഹുസൈൻ മഗ്സൗദ്ലൂവിന് (ടാറ്റലൂ-37) ഇറാന്റെ പരമോന്നത കോടതി വധശിക്ഷ വിധിച്ചു.
കീഴ്ക്കോടതി വിധിച്ച അഞ്ചുവർഷം തടവിനെതിരേ പ്രോസിക്യൂഷൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. 2018 മുതൽ തുർക്കിയിലെ ഈസ്താംബൂളിൽ കഴിഞ്ഞിരുന്ന ടാറ്റലൂവിനെ 2023 ഡിസംബറിലാണ് ഇറാന് കൈമാറിയത്. അന്നുമുതൽ തടങ്കലിലായിരുന്നു.
വേശ്യാവൃത്തി പ്രോത്സാഹിപ്പിച്ചെന്ന കേസിൽ 10 വർഷത്തെ തടവുശിക്ഷയും ടാറ്റലൂ നേരിടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]