വാഷിംഗ്ടൺ : ട്രംപിലേക്കുള്ള അധികാരക്കൈമാറ്റം സമാധാനപരമായി നിർവഹിച്ച ശേഷം 46 -ാം പ്രസിഡന്റായ ജോ ബൈഡൻ വൈറ്റ് ഹൗസിന്റെ പടിയിറങ്ങി. നവംബറിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രായാധിക്യം അടക്കമുള്ള കാരണങ്ങൾ മുൻനിറുത്തി മത്സരത്തിൽ നിന്ന് പിൻവാങ്ങാൻ ബൈഡൻ ദയനീയമായി നിർബന്ധിതനാവുകയായിരുന്നു.
അഞ്ച് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം
1942 നവംബർ 20ന് പെൻസിൽവേനിയയിലെ സ്ക്രാൻടണിൽ ജനനം
1972 മുതൽ ആറ് തവണ ഡെലവെയറിൽ നിന്ന് സെനറ്റർ ആയി
1972 ൽ ആദ്യ ഭാര്യ നീലിയയേയും ഒരു വയസുള്ള മകൾ നവോമിയേയും കാറപകടത്തിൽ നഷ്ടമായി
മൂത്ത മകനും ഡെലാവെയർ മുൻ അറ്റോർണി ജനറലുമായ ബോ ബൈഡൻ 2015ൽ ക്യാൻസർ ബാധിച്ചു മരിച്ചു
ബറാക് ഒബാമയുടെ കാലത്ത് (2009 മുതൽ 2017 വരെ) യു.എസിന്റെ 47ാമത് വൈസ് പ്രസിഡന്റായി
യു.എസിന്റെ ചരിത്രത്തിലെ പ്രായം കൂടിയ പ്രസിഡന്റെന്ന റെക്കാഡ് ബൈഡനായിരുന്നു. 2021ൽ ചുമതലയേൽക്കുമ്പോൾ 78 വയസും 61 ദിവസവുമായിരുന്നു ബൈഡന്റെ പ്രായം. എന്നാൽ ഇന്നലെ ട്രംപ് ഈ റെക്കാഡ് തകർത്തു. അദ്ദേഹത്തിന് 78 വയസ് തികഞ്ഞ് 220 ദിവസം പിന്നിട്ടിരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]