.news-body p a {width: auto;float: none;} തിരുവനന്തപുരം: കേരള പൊലീസിന്റെ ആത്മാർത്ഥമായ പരിശ്രമത്തിന്റെ ഫലമാണ് ഷാരോൺ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിക്കപ്പെട്ടതിന് പിന്നിൽ. എല്ലാതരത്തിലുള്ള ഡിജിറ്റൽ, മെഡിക്കൽ എവിഡൻസുകളും അന്വേഷണ സംഘം കണ്ടെത്തി കോടതിയിൽ സമർപ്പിച്ചു.
ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ ഉപയോഗിച്ച പാരക്വാറ്റ് ഡൈ ക്ളോറൈഡ് എന്ന അതീവ വിഷകാരിയായ കളനാശിനിയുടെ എല്ലാ സ്വഭാവവിശേഷതകളും പൊലീസ് സംഘം പഠിച്ചു. മനുഷ്യ ശരീരത്തിൽ പാരക്വാറ്റ് എത്തിയാൽ എന്തൊക്കെ സംഭവിക്കാമെന്ന് റഫർ ചെയ്തു.
അതുതന്നെയാണ് ഷാരോണിന് സംഭവിച്ചിരിക്കുന്നതെന്നും കണ്ടെത്തി. പാരക്വാറ്റ് ശരീരത്തിലെത്തിയാൽ ആദ്യം ബാധിക്കുന്നത് വായ് ഭാഗത്തെയാണ്.
അൾസർ പോലെ വ്രണങ്ങൾ രൂപപ്പെടും. രണ്ടും ദിവസം കഴിയുമ്പോൾ വിഷം കിഡ്നിയെ സാരമായി ബാധിക്കും.
തുടർന്ന് കുടൽ മുഴുവൻ കരിച്ചു കളയും. ഫോറൻസിക് വിദഗ്ദ്ധർ, പ്രഗത്ഭരായ ഡോക്ടർമാർ എന്നിവരുമായൊക്കെ അന്വേഷണ സംഘം മണിക്കൂറുകളോളം ചർച്ചകൾ നടത്തിയിരുന്നു.
ഫോറൻസിക് വിദഗ്ദ്ധരായ ഷേർലി വാസു, ഡോ. വി.വി പിള്ള എന്നിവരുടെയടക്കം ഉപദേശവും ലഭിച്ചിരുന്നു.
അപൂർവങ്ങളിൽ അപൂർവമായ കേസ് എന്ന് വിശേഷിപ്പിച്ച കോടതി വധശിക്ഷയാണ് ഗ്രീഷ്മയക്ക് നൽകിയിരിക്കുന്നത്. അതിസമർത്ഥമായി കേസന്വേഷിച്ച കേരള പൊലീസിനെ കോടതി അഭിനന്ദിച്ചു.
മാറിയ കാലത്തിന് അനുസരിച്ചാണ് അന്വേഷണം മുന്നോട്ട് പോയതെന്നും, ശാസ്ത്രീയ തെളിവുകൾ നന്നായി ഉപയോഗിച്ചുവെന്നും കോടതി പ്രശംസിച്ചു. ഗ്രീഷ്മയ്ക്കെതിരെ കൊലപാതകത്തിന് പുറമെ ഷാരോണിന് വിഷം കൊടുത്തു എന്നതും, പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]