ബാന്ദ്രയിലെ വസതിയില്‍ വെച്ചുണ്ടായ അക്രമത്തില്‍ പരിക്കേറ്റ ബോളിവുഡ് നടന് സെയ്ഫ് അലിഖാന് സുഖം പ്രാപിക്കുന്നതായി സഹോദരി സോഹ അലി ഖാന്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിലെ സന്തോഷം പ്രകടിപ്പിച്ചായിരുന്നു സോഹ പ്രതികരിച്ചത്.
സെയ്ഫ് അലിഖാനെ ആക്രമിച്ച കേസില്‍ ബംഗ്ലാദേശ് പൗരന് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് മുഹമ്മദ് റോഹില്ല അമീന് ഫക്കീറിനെ മുംബൈ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇന്ത്യയിലേക്ക് അനധികൃതമായെത്തിയ ഇയാൾ ബിജോയ് ദാസ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.
അക്രമിയെ പിടികൂടുന്നതിനായി 300 ഉദ്യോഗസ്ഥരെയാണ് മുംബൈ പോലീസ് നിയോഗിച്ചിരുന്നതെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 72 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് ബംഗ്ലാദേശ് പൗരനായ അക്രമി പിടിയിലാകുന്നത്. 600 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ അക്രമിയെ പിടികൂടുന്നതിനായി പോലീസ് പരിശോധിച്ചു. ഒടുവില്‍ ഒരു യുപിഐ ഇടപാടാണ് അക്രമിയെ വലയിലാക്കിയതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
വര്ശിയിലെ സെഞ്ച്വറി മില്ലിന് സമീപമുള്ള കച്ചവടക്കാരനില്‍നിന്ന് പൊറോട്ടയും വെള്ളവും വാങ്ങാനായാണ് അക്രമി ഗൂഗിള്‍പേ ഇടപാട് നടത്തിയത്. കച്ചവടക്കാരനെ കണ്ടെത്തി പോലീസ് വിശദമായി ചോദ്യംചെയ്തു. ഫോണ്‍മ്പര്‍ ലഭ്യമായതോടെ അക്രമിയെ പോലീസിന് അനായാസം പിന്തുടരാന് കഴിഞ്ഞു. പിന്നാലെയാണ് ഇയാൾ താനെയില്‍നിന്ന് പിടിയിലാകുന്നത്. സെയ്ഫ് അലി ഖാനും കുടുംബവും താമസിച്ചിരുന്ന കെട്ടിടത്തില്നിന്നുതന്നെ അക്രമിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. പിന്നാലെ സമീപപ്രദേശത്തെ മുഴുവന്‍ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളും ശേഖരിച്ച് പോലീസ് പരിശോധന നടത്തി. ഇത്തരത്തില്‍ 600-ലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് പോലീസ് അക്രമിയെ പിടികൂടുന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍വെച്ചാണ് സെയ്ഫ് അലിഖാൻ ലീലാവതി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
ഷെഹ്സാദിനെ സെയ്ഫ് മുന്നില്‍ നിന്ന് കടന്നുപിടിച്ചു. ഇതോടെ ഇയാള്‍ പരിഭ്രാന്തനാകുകയും സെയ്ഫ് അലി ഖാന്റെ പിന്നില്‍ കുത്തുകയുമായിരുന്നു. കൃത്യത്തിനുശേഷം ബാന്ദ്ര വെസ്റ്റിലെ പട്വര്ധന് ഗാര്ഡന് സമീപത്തെ ബസ് സ്റ്റോപ്പിലാണ് ഇയാള്‍ രാവിലെവരെ കിടന്നുറങ്ങിയത്. പിന്നീട് ട്രെയിന്‍ കയറി മധ്യ മുംബൈയിലെ വോര്‍ളിയിലേക്ക് പോയി.
പ്രതിയുടെ ബാഗില്‍നിന്ന് സ്ക്രൂ ഡ്രൈവര്‍, നൈലോണ്‍ കയര്‍, ചുറ്റിക ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. കോണിപ്പടിയിലൂടെയും പൈപ്പിലൂടെയുമാണ് പ്രതി മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് വീടിന്റെ മുകള്‍ നിലകളിലേക്ക് കയറിയതെന്നും പിറ്റേന്ന് രാവിലെ ഏഴുമണി വരെ ഇയാള്‍ ബാന്ദ്രയില്‍ തന്നെ ഉണ്ടായിരുന്നുവെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]