പ്രയാഗ്രാജ്: ഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മയുടെയും കോച്ചുകളിലെ ശുചിത്വക്കുറവിന്റെയും പേരിൽ എപ്പോഴും വിമർശനം നേരിടുന്ന പൊതുമേഖല സ്ഥാപനമാണ് ഇന്ത്യൻ റെയിൽവെ. ഇതുമായി ബന്ധപ്പെട്ട് യാത്രക്കാർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ റെയിൽവെയെ നാണം കെടുത്താറുമുണ്ട്. എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ റെയിൽവെയ്ക്ക് പുതിയ ആശങ്കയ്ക്ക് വഴി തുറന്നിരിക്കുകയാണ്.
എസി കോച്ചുകളിൽ റെയിൽവെ യാത്രക്കാർക്ക് നൽകുന്ന ബെഡ്ഷീറ്റ് മോഷ്ടിച്ചെന്ന് ആരോപിക്കപ്പെടുന്ന വീഡിയോയാണ് ഇത്. റെഡ്ഡിറ്റിൽ പങ്കുവച്ച വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്. പ്രയാഗ്രാജ് റെയിൽവെ സ്റ്റേഷനിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഐആർസിടിസിയുടെ ജീവനക്കാരൻ റെയിൽവെ സ്റ്റേഷനിൽ നിന്ന് യാത്രക്കാരുടെ ലഗേജ് പരിശോധിക്കുന്നതാണ് വീഡിയോയിലുള്ളത്. ലഗേജിൽ നിന്ന് ഇന്ത്യൻ റെയിൽവെയുടെ വെള്ളനിറത്തിലുള്ള ബെഡ്ഷീറ്റും ലഭിക്കുന്നുണ്ട്.
യാത്രക്കാരുടെ ഈ മോഷണത്തെ സോഷ്യൽ മീഡിയ സമൂഹം രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്. ഇവർക്ക് തക്കതായ ശിക്ഷയോ പിഴയോ നൽകണമെന്നാണ് എല്ലാവരും കമന്റിൽ കുറിക്കുന്നത്. ‘യാത്രക്കാർക്ക് എങ്ങനെയാണ് ഈ വൃത്തിയില്ലാത്ത ബെഡ്ഷീറ്റുകൾ മോഷ്ടിക്കാൻ തോന്നുന്നതെന്ന്’ മറ്റ് ചിലർ കമന്റായി ചോദിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘ഇന്ത്യൻ റെയിൽവേയുടെ കുപ്രസിദ്ധിക്കുള്ള ഒരു കാരണം ഇതാണ്. ലോകത്തിലെ ഏറ്റവും വിപുലവും നന്നായി വികസിപ്പിച്ചതുമായ റെയിൽ ശൃംഖലകളിൽ ഒന്നാണെങ്കിലും, ഇത് ഉപയോഗിക്കുന്ന ആളുകൾ അവർക്ക് നൽകിയ സേവനത്തോട് നീതി പുലർത്തുന്നില്ല. ഇന്ത്യൻ റെയിൽവേയ്ക്ക് വേൾഡ് ക്ലാസ് റെയിൽവേ എന്ന ഖ്യാതി ലഭിക്കുന്നതിന്, ആളുകൾ ഉദ്ദേശിച്ച രീതിയിൽ സേവനങ്ങൾ ഉപയോഗിക്കാൻ തുടങ്ങണം’- മറ്റൊരാൾ കമന്റായി കുറിച്ചു.