തിരുവനന്തപുരം ∙ രാജ്യാന്തര ഏകദിന ക്രിക്കറ്റിലും ട്വന്റി20യിലും ഇന്ത്യയ്ക്കായി ഏറ്റവുമൊടുവിൽ സെഞ്ചറി നേടിയ താരമായിട്ടും ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിൽനിന്ന് സഞ്ജു സാംസൺ പുറത്ത്! വിക്കറ്റ് കീപ്പർ ബാറ്റർമാരായി ഋഷഭ് പന്തിനെയും കെ.എൽ.രാഹുലിനെയും ടീമിൽ ഉൾപ്പെടുത്തിയ സിലക്ടർമാർ മികച്ച ഫോമിൽ കളിക്കുന്ന സഞ്ജുവിനെ തഴഞ്ഞതോടെ ടീം തിരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം നിറഞ്ഞു. ഇംഗ്ലണ്ടിനെതിരെ 22ന് ആരംഭിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജു നേരത്തേ ഇടംനേടിയിരുന്നു.
‘താരങ്ങൾ കുടുംബത്തിന്റെ കാര്യം ചോദിച്ച് വിളിക്കുന്നു’; മൈക്ക് മറന്ന് രോഹിത്തിന്റെ ‘രഹസ്യം പറച്ചിൽ’, അഗാർക്കർ മാത്രമല്ല എല്ലാവരും കേട്ടു!
Cricket
ആഭ്യന്തര ഏകദിന ചാംപ്യൻഷിപ്പായ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാത്തതാണ് സഞ്ജുവിനെ തഴയാനുള്ള പ്രധാന കാരണമെന്നാണു സൂചന. കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) നിലപാടാണ് പ്രശ്നമെന്നു ശശി തരൂർ എംപി ആരോപിച്ചു. വിജയ് ഹസാരെ ടൂർണമെന്റിനായുള്ള കേരള ടീം പരിശീലന ക്യാംപിൽ സഞ്ജു പങ്കെടുത്തിരുന്നില്ല. ഇതോടെ സഞ്ജുവിനെ ഒഴിവാക്കി അന്നു കേരള ടീം പ്രഖ്യാപിക്കുകയും ചെയ്തു.
ഏകദിനം കളിച്ചില്ലെങ്കിലും ജയ്സ്വാളിന് പ്രതിഭയുണ്ടെന്ന് രോഹിത്, കരുണിനെ എവിടെ കളിപ്പിക്കുമെന്ന് അഗാർക്കർ
Cricket
ടൂർണമെന്റിൽ കളിക്കാൻ തയാറാണെന്നു സഞ്ജു വീണ്ടും മെയിൽ അയച്ചെങ്കിലും പ്രഖ്യാപിച്ച ടീം മാറ്റാൻ കെസിഎ തയാറായില്ല. രഞ്ജി ട്രോഫിയിലും കർണാടകയ്ക്കെതിരായ മത്സരത്തിനുശേഷം ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സഞ്ജു കേരള ടീമിൽനിന്നു പിന്മാറിയിരുന്നു. എന്നാൽ, പിന്നീട് സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിൽ കേരളത്തെ നയിച്ചത് സഞ്ജുവാണ്.
സഞ്ജു ഇന്ത്യൻ ടീമിൽ ഇടം നേടുമെന്നായിരുന്നു പ്രതീക്ഷ. വിജയ് ഹസാരെ ചാംപ്യൻഷിപ്പിൽ കളിക്കാത്തതിനു സഞ്ജുവിനെതിരെ അച്ചടക്ക നടപടിയുണ്ടോയെന്ന് സിലക്ഷൻ കമ്മിറ്റി മീറ്റിങ്ങിനു മുൻപ് ബിസിസിഐ സിഇഒ ചോദിച്ചിരുന്നു. ഇല്ലെന്ന് അറിയിക്കുകയും ചെയ്തു. വിജയ് ഹസാരെ ടൂർണമെന്റിൽ എന്തുകൊണ്ട് സഞ്ജു കളിച്ചില്ലെന്നു ദേശീയ ടീം സിലക്ടറും മുൻപു തിരക്കി. കാരണം പറയാതെ ക്യാംപിൽനിന്നു വിട്ടുനിന്നതുകൊണ്ടാണ് ടീമിൽ ഉൾപ്പെടുത്താതിരുന്നത്. രഞ്ജി ട്രോഫിക്കിടയിലും സമാന അനുഭവമുണ്ടായി. കർശന അച്ചടക്കം ഉറപ്പാക്കണമെന്നാണ് ബിസിസിഐ നിർദേശം. എന്നിട്ടും സഞ്ജുവിനെതിരെ കെസിഎ നടപടിയെടുത്തിട്ടില്ല.
ജയേഷ് ജോർജ് (കെസിഎ പ്രസിഡന്റ്)
കെസിഎ ഭാരവാഹികളുടെ ഈഗോ സഞ്ജു സാംസണിന്റെ കരിയർ തകർക്കുകയാണ്. സഞ്ജുവിനെ ഒഴിവാക്കിയതിൽ അവർക്കു വിഷമമില്ലേ? സഞ്ജുവിനെ കേരള ടീമിൽ ഉൾപ്പെടുത്താത്തതിലൂടെ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന്റെ ക്വാർട്ടർ ഫൈനൽ സാധ്യത കൂടിയാണ് കെസിഎ തകർത്തത്.
ശശി തരൂർ എംപി
English Summary:
Champions Trophy Updates: Sanju Samson’s exclusion from the Champions Trophy team has caused a significant uproar
TAGS
Sports
Cricket
Sanju Samson
Champions Trophy Cricket 2025
Indian Cricket Team
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]