
മുംബൈ ∙ വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് കളിച്ചില്ലെന്ന പേരിൽ സഞ്ജു സാംസൺ ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി ടീമിൽ ഇല്ല. എന്നാൽ വിജയ് ഹസാരെയിൽ 5 സെഞ്ചറികളുമായി തിളങ്ങിയ മറ്റൊരു മലയാളി താരം കരുൺ നായർക്കും അവസരമില്ല! ഒരാഴ്ച നീണ്ട സസ്പെൻസിനുശേഷം ചാംപ്യൻസ് ട്രോഫി സ്ക്വാഡിനെ ഇന്ത്യ പ്രഖ്യാപിച്ചപ്പോൾ ടീമിലുൾപ്പെട്ടവരേക്കാൾ ചർച്ചയായത് തഴയപ്പെട്ടവരുടെ പേരുകളാണ്. 2023 ഏകദിന ലോകകപ്പിൽ ഫൈനലിസ്റ്റുകളായ ഇന്ത്യൻ സ്ക്വാഡിലുണ്ടായിരുന്ന 5 പേർക്ക് ചാംപ്യൻസ് ട്രോഫി ടീമിൽ ഇടംനേടാനായില്ല.
സഞ്ജുവിനെയും പേസ് ബോളർ മുഹമ്മദ് സിറാജിനെയും തഴഞ്ഞതാണ് ചാംപ്യൻസ് ട്രോഫി ടീം പ്രഖ്യാപനത്തിലെ പ്രധാന ട്വിസ്റ്റുകളിലൊന്ന്. കഴിഞ്ഞ 3 വർഷത്തിനിടെ 42 മത്സരങ്ങളിൽനിന്ന് 71 വിക്കറ്റുകൾ നേടിയ സിറാജ് ഇക്കാലയളവിൽ ഏകദിനത്തിൽ കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ബോളറാണ്. ബുമ്രയും ഷമിയും ഫിറ്റ്നസ് വെല്ലുവിളികൾ നേരിടുമ്പോഴും സിറാജിനെ പുറത്തിരുത്താൻ ധൈര്യം കാണിച്ച സിലക്ടർമാർ പകരം ഉൾപ്പെടുത്തിയത് കരിയറിൽ ഇതുവരെ 8 ഏകദിനങ്ങൾ മാത്രം കളിച്ചിട്ടുള്ള അർഷ്ദീപ് സിങ്ങിനെ.
‘ബുമ്രയ്ക്ക് പരുക്കിന്റെ ഭീഷണിയുള്ളതിനാൽ ന്യൂബോളിൽ മികവുള്ള ഒരു ബോളറെയാണ് ടീമിനാവശ്യമെന്നും ന്യൂബോളിൽ സിറാജിന്റെ സമീപകാല പ്രകടനങ്ങൾ മികച്ചതല്ലെന്നുമായിരുന്നു ക്യാപ്റ്റൻ രോഹിത് ശർമയുടെ പ്രതികരണം. ഇന്നലെ സമാപിച്ച വിജയ് ഹസാരെ ഏകദിന ടൂർണമെന്റിൽ ഉജ്വല പ്രകടനം കാഴ്ചവച്ച മലയാളിതാരം കരുൺ നായർക്ക് ടീമിലിടം കിട്ടുമെന്ന പ്രതീക്ഷകളും വിഫലമായി. ടൂർണമെന്റിൽ 5 സെഞ്ചറികളും ഒരു അർധ സെഞ്ചറിയും നേടിയ താരത്തെ തഴഞ്ഞതിനു ചീഫ് സിലക്ടർ അജിത് അഗാർക്കറുടെ വിശദീകരണം മറ്റൊന്നായിരുന്നു; കരുൺ അപാര ഫോമിലാണ്. പക്ഷേ ടീമിൽ 15 താരങ്ങളെയല്ലേ ഉൾപ്പെടുത്താനാകൂ! ലിസ്റ്റ് എ ക്രിക്കറ്റിൽ 4.28 ഇക്കോണമിയിൽ 59 വിക്കറ്റ് നേടിയ മികച്ച പ്രകടനം തമിഴ്നാട് സ്പിന്നർ വരുൺ ചക്രവർത്തിയെയും തുണച്ചില്ല.
സഞ്ജു ചാംപ്യൻസ് ട്രോഫി കളിക്കില്ല, രാഹുലും പന്തും വിക്കറ്റ് കീപ്പർമാർ; മുഹമ്മദ് ഷമി തിരിച്ചെത്തി
Cricket
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ 3 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യൻ ട്വന്റി20 ടീമിലെത്തിയ വരുൺ ഇത്തവണ വിജയ് ഹസാരെയിൽ അവസാന 3 മത്സരങ്ങളിൽനിന്നും മാത്രം വീഴ്ത്തിയത് 13 വിക്കറ്റുകളാണ്. 3 സെഞ്ചറികളടക്കം വിജയ് ഹസാരെ ടൂർണമെന്റിൽ തുടർച്ചയായി 7 ഇന്നിങ്സുകളിൽ 50ന് മുകളിൽ റൺസ് നേടിയ കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലും അവസരം പ്രതീക്ഷിച്ചെങ്കിലും ടീമിലെ ബാക്കപ്പ് ഓപ്പണറായി ഇതുവരെ രാജ്യാന്തര ഏകദിനം കളിക്കാത്ത യശസ്വി ജയ്സ്വാളിന് ‘ടിക്കറ്റ്’ കിട്ടി.സെക്കൻഡ് വിക്കറ്റ് കീപ്പറുടെ സാധ്യതാ പട്ടികയിലുണ്ടായിരുന്ന ധ്രുവ് ജുറേൽ, സ്പിന്നർമാരായ യുസ്വേന്ദ്ര ചെഹൽ, രവി ബിഷ്ണോയ്, പേസർ പ്രസിദ്ധ് കൃഷ്ണ, ഓൾറൗണ്ടർ നിതീഷ്കുമാർ റെഡ്ഡി, ഇന്ത്യയുടെ ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എന്നിവരാണ് സാധ്യതയിലുണ്ടായിട്ടും ചാംപ്യൻസ് ട്രോഫി ടീമിൽ ഇടംകിട്ടാത്ത മറ്റു പ്രമുഖർ.
English Summary:
Champions Trophy Snubs: Sanju Samson, Mohammed Siraj and Karun Nair left out despite stellar performances
TAGS
Sports
Malayalam News
Sanju Samson
Mohammed Siraj
Champions Trophy Cricket 2025
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]