നടിമാരുടെ ദൃശ്യങ്ങൾ മോശം ആംഗിളിൽ പകർത്തുന്ന ഓൺലൈൻ ചാനലുകൾക്കെതിരെ താരങ്ങൾ പലപ്പോഴും ശബ്ദമുയർത്താറുണ്ട്. നേരത്തെ എസ്തർ അനിൽ ഇത്തരം ചാനലുകളെ പരിഹസിച്ച് കമൻ്റെ ചെയ്തിരുന്നു. ഇപ്പോഴിതാ നടി മാളവിക മേനോനും മോശം ആംഗിളുകളിൽ വീഡിയോ പകർത്തുന്ന ചാനലുകളെ തുറന്നുകാട്ടിയിരിക്കുകയാണ്.
നടിമാരുടെ ദൃശ്യങ്ങൾ പകർത്തുന്നവരുടെ വീഡിയോ മാളവിക ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചു. പലരും ക്യാമറ കണ്ടപ്പോൾ ഓടിയെന്നും നിങ്ങൾ ആകാശത്തുനിന്ന് ദൃശ്യങ്ങൾ പകർത്തുമ്പോൾ ഞങ്ങളെന്താണ് ചെയ്യേണ്ടതെന്നും മാളവിക ചോദിച്ചു.
‘ഗയ്സ് ഇതാണ് ഞാനാ പറഞ്ഞ ടീം. പാവങ്ങളാ എല്ലാവരും. എപ്പോഴും നിങ്ങളല്ലേ എല്ലാവരെയും ഷൂട്ട് ചെയ്യുന്നത്. ഇന്ന് ഞാന്‍ ചെയ്യട്ടെ. എല്ലാവരെയും കിട്ടിയില്ല. ക്യാമറ ഓണ്‍ ചെയ്തപ്പോഴേക്കും പലരും ഓടി. ഞങ്ങളൊക്കെ അപ്പോ എന്താ ചെയ്യണ്ടെ നിങ്ങള്‍ ക്യാമറ വെച്ച് ആകാശത്തുനിന്ന് ഷൂട്ട് ചെയ്യുമ്പോള്‍.’ മാളവിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]