മുംബയ്: ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ നടക്കുന്ന പാകിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചില്ല. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനാകും. യശസ്വി ജയ്സ്വാൾ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവർ ടീമിൽ ഇടം നേടി.
വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വി.കീ), ഋഷഭ് പന്ത് (വി.കീ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ് എന്നിവരാണ് മറ്റ് അംഗങ്ങൾ. പാകിസ്ഥാൻ പ്രധാന വേദിയായി നിശ്ചയിച്ചിട്ടുള്ള ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ആദ്യ റൗണ്ട് മത്സരങ്ങൾ ദുബായിലാണ് നടക്കുക.
ശനിയാഴ്ച രാവിലെയാണ് സെലക്ഷൻ കമ്മിറ്റി യോഗം ചേർന്ന് 15 അംഗ ടീമിൽ അന്തിമ തീരുമാനം കൈക്കൊണ്ടത്. രോഹിത് ശർമ്മയും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും ചേർന്നാണ് ടീം പ്രഖ്യാപനം നടത്തിയത്. സെലക്ഷൻ കമ്മിറ്റി യോഗം നീണ്ടതോടെ 12.30ന് തീരുമാനിച്ച വാർത്താസമ്മേളനം മൂന്ന് മണിയിലേക്ക് മാറ്റുകയായിരുന്നു.
സഞ്ജുവിന് തിരിച്ചടിയായത് വിജയ് ഹസാരെ?
വിജയ് ഹാസരെ മത്സരത്തിൽ കളിക്കാതിരുന്ന സഞ്ജുവിന്റെ തീരുമാനം സെലക്ടർമാരെ ചൊടിപ്പിച്ചിരുന്നു. സീനിയർ താരങ്ങൾ ഉൾപ്പെടെ ആഭ്യന്തര ടൂർണമെന്റുകളിൽ കളിക്കണമെന്ന് ബിസിസിഐ മാർഗരേഖപോലും തയ്യാറാക്കിയ സാഹചര്യത്തിൽ വിജയ് ഹസാരെയിൽ കളിക്കാതിരുന്നത് സഞ്ജുവിന് വലിയ തിരിച്ചടിയായിരുന്നു. വിജയ് ഹസാരെ ട്രോഫിക്കു മുൻപ് നടത്തിയ കേരളാ ടീമിന്റെ ക്യാമ്പിൽ പങ്കെടുക്കാനാകില്ലെന്ന് സഞ്ജു അറിയിച്ചതിനാലാണ്, ടൂർണമെന്റിനുള്ള ടീമിൽ താരത്തെ കേരള ക്രിക്കറ്റ് അസോസിയേഷൻ ഉൾപ്പെടുത്താതിരുന്നതെന്നാണ് അറിയാൻ കഴിയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തിന് മുമ്പ് താൻ കളിക്കാൻ തയ്യാറാണെന്ന് സഞ്ജു കെ.സി.എ അധികൃതരെ അറിയിച്ചിരുന്നെന്നും വിവരമുണ്ട്. എന്നാൽ ക്യമ്പിൽ പങ്കെടുക്കാതിരുന്നതിനാൽ സഞ്ജുവിനെ ഒഴിവാക്കിയെന്നാണ് റിപ്പോർട്ട്. ആഭ്യന്തരക്രിക്കറ്റിൽ കളിക്കാത്തത് ഗുരുതര അച്ചടക്കലംഘനമായാണ് കാണുന്നതെന്നും വിജയ് ഹസാരെയിൽ കളിക്കാത്തതിന് സഞ്ജു ഇതുവരെ വ്യക്തമായ കാരണം അറിയിച്ചിട്ടില്ലെന്നും ബി.സി.സി.ഐയിലെ ഒരു ഉന്നതൻ ഇന്നലെ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം അനുമതിയില്ലാതെ ആഭ്യന്തര ക്രിക്കറ്റിൽ നിന്നും മാറി നിന്നതിന് ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കും ബി.സി.സി.ഐയുടെ കരാർ നഷ്ടമായിരുന്നു. സഞ്ജു കൂടുതൽ സമയവും ദുബായിലാണ് ചെലവഴിക്കുന്നതെന്നാണ് അറിയാൻകഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.