
ലക്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍ക്കൊല. ഗുണ്ടാനേതാവ് അനില്‍ ദുജാനയെ ഉത്തര്‍പ്രദേശ് പോലീസിലെ പ്രത്യേക ദൗത്യസംഘം വെടിവെച്ചു കൊന്നു. നോയിഡ, ഗാസിയാബാദ് അടക്കമുള്ള പ്രദേശങ്ങളില്‍ ജനങ്ങളുടെ പേടിസ്വപ്നമായിരുന്നു അനില്‍ ദുജാനയെന്ന് ഉത്തര്‍പ്രദേശ് പോലീസ് പറയുന്നു. മീററ്റിലായിരുന്നു സംഭവം. കൊലപാതക കേസില്‍ ഒരാഴ്ച മുന്‍പാണ് ജാമ്യം കിട്ടി ദുജാന ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
ഇതിന് പിന്നാലെ കൊലപാതക കേസിലെ മുഖ്യ സാക്ഷിയെ ദുജാന ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതായി ഉത്തര്‍പ്രദേശ് പോലീസ് പറയുന്നു.സാക്ഷിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതായി അറിഞ്ഞ് ദുജാനയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. ദുജാനയെ പിടികൂടാന്‍ പോകുമ്പോഴാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും ഉത്തര്‍പ്രദേശ് പോലീസ് പറഞ്ഞു. പൊലീസിനെതിരെ തിരിഞ്ഞ ദുജാനയ്ക്ക് ഏറ്റുമുട്ടലിനിടെ വെടിയേല്‍ക്കുകയായിരുന്നുവെന്നും ഉത്തര്‍പ്രദേശ് പോലീസ് പറയുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]