ആസിഫ് അലിയും അനശ്വര രാജനും പ്രധാന വേശത്തിലെത്തിയ രേഖാചിത്രത്തെ പ്രശംസിച്ച് നടി കീര്‍ത്തി സുരേഷ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച കുറിപ്പിലാണ് കീര്‍ത്തി സുരേഷ് ചിത്രത്തെ പ്രശംസിച്ചത്. ഏറ്റവും മികച്ച തിരക്കഥയാണെന്നും ഓരോ വിശദാംശങ്ങളും അത്ഭുതപ്പെടുത്തിയെന്നും കീര്‍ത്തി കുറിച്ചു.
ആസിഫ് അലി, അനശ്വര രാജന്, ജോഫിന്‍ ടി ചാക്കോ, വേണു കുന്നപ്പള്ളി, ജോണ്‍ മന്ത്രിക്കല്‍, രാമു സുനില്‍, അപ്പു പ്രഭാകര്‍, ഷമീര്‍ മുഹമ്മദ് എന്നിവരെയും കീര്‍ത്തി അഭിനന്ദിച്ചു.
‘സിനിമ കണ്ട ഹാങ്ങ് ഓവറിലാണ് ഞാന്‍. ഒന്നും എഴുതാന്‍ പോലും കഴിയുന്നില്ല. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച തിരക്കഥ. ഓരോ ഡീറ്റേലിങ്ങും എന്നെ ഞെട്ടിച്ചു. പ്രിയപ്പെട്ട അനശ്വര, നിന്റെ അഭിനയം എനിക്ക് ഏറെ ഇഷ്ടമാണ്. ഈ സിനിമയിലും നീ ഗംഭീരമാക്കി. ആസിഫ് നിങ്ങള്‍ എന്നെ വിസ്മയിപ്പിക്കുന്നു. രേഖാ ചിത്രത്തിന്റെ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍. ഈ ചിത്രത്തെ കുറിച്ച് ഓര്‍ത്ത് അഭിമാനിക്കാന്‍ ഏറെയുണ്ട്”, കീര്‍ത്തി സുരേഷ് കുറിച്ചു.
ഈ വര്‍ഷത്തെ ആദ്യത്തെ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന രേഖാചിത്രത്തിലൂടെ തന്റെ വിജയഗാഥ തുടരുകയാണ് ആസിഫ് അലി. മലയാളത്തില്‍ അപൂര്‍വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ ചിത്രം ഒരു മിസ്റ്ററി ക്രൈം ഡ്രാമ കൂടിയാണ്. ജോഫിന്‍ ടി ചാക്കോ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]