റോം : ഫ്രാൻസിസ് മാർപാപ്പയ്ക്ക് വത്തിക്കാനിലെ സാന്താ മാർത്ത വസതിയിൽ വീണ് പരിക്ക്. വലതു കൈപ്പത്തിക്കാണ് പരുക്ക്. ഗുരുതരമല്ലെങ്കിലും മുൻകരുതലായി വിശ്രമം നിർദ്ദേശിച്ചതായി അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്നതിന് തടസമില്ല. ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകളുണ്ടെങ്കിലും രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മാർപാപ്പ അടുത്തിടെ പുറത്തിറങ്ങിയ തന്റെ ആത്മകഥയിൽ വ്യക്തമാക്കിയിരുന്നു.