മലയാളത്തിന്റെ പുത്തന്‍ താരോദയങ്ങളാണ് മമിത ബൈജുവും അനശ്വര രാജനും. ഇരുവരും ഒന്നിച്ചെത്തിയ സൂപ്പര്‍ ശരണ്യ എന്ന ചിത്രം ശ്രദ്ധ നേടിയിരുന്നു. മമിതയും അനശ്വരയും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലും വലിയ രീതിയില്‍ പങ്കുവെയ്ക്കപ്പെടാറുണ്ട്. എന്നാല്‍ ഇരുവരും തമ്മില്‍ അടുത്തിടെയായി അകല്‍ച്ചയിലാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ അതിനു മറുപടി നല്‍കിയിരിക്കുകയാണ് അനശ്വര. തങ്ങള്‍ സുഹൃത്തുക്കളാണെന്നും മത്സരത്തിന്റെ ആവശ്യമില്ലെന്നും അനശ്വര പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അനശ്വര ഇക്കാര്യം വ്യക്തമാക്കിയത്.
ഞങ്ങളെല്ലാവരും ഒരു ഗ്രൂപ്പിലുള്ളവരും സുഹൃത്തുക്കളുമാണ്, മത്സരമില്ല. ഞങ്ങള്‍ക്കിടയില്‍ താര്യതമ്യം വരേണ്ട കാര്യമില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആരോഗ്യപരമായ മത്സരത്തിനപ്പുറത്തേക്ക് യാതൊന്നും ഇല്ല. അങ്ങനെയൊരു ചിന്ത ഞങ്ങളുടെ ഗ്രൂപ്പില്‍ ആര്‍ക്കിടയിലും ഇല്ല. മാത്യു, നസ്ലിന് എന്നിവരുടെ കാര്യമെടുത്താല്‍ അവരും വളരെ നല്ല സുഹൃത്തുക്കളാണ്. ആരാണ് മികച്ചത് എന്ന മത്സരത്തിനല്ല നമ്മള് ഇവിടെ ഇരിക്കുന്നത്. നമ്മള് കിട്ടുന്ന കഥാപാത്രങ്ങള്‍ മികച്ചതാക്കാനാണ് ശ്രമിക്കുന്നത്- അനശ്വര പറയുന്നു.
രേഖാചിത്രം, എന്ന് സ്വന്തം പുണ്യാളന് എന്നീ ചിത്രങ്ങളാണ് അനശ്വരയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. വിജയുടെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് മമ്മിതയിപ്പോള്. തമിഴ് ചിത്രം റിബലാണ് അവസാനം റിലീസായ ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]