കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഫാമിലി ഫാന്റസി സസ്പെന്‍സ് ത്രില്ലറായെത്തി തിയേറ്ററുകള്‍ നിറച്ചിരിക്കുകയാണ് ‘എന്ന് സ്വന്തം പുണ്യാളന്’. ഏറെ രസകരമായൊരു കഥയും കഥാപാത്രങ്ങളും ചേര്‍ത്തുവെച്ച് പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് നവാഗത സംവിധായകനായ മഹേഷ് മധു.
ഒരു പൊന്‍കുരിശും അതിനെ ചുറ്റിപറ്റിയുള്ള നിഗൂഢതകളുമായി എത്തിയിരിക്കുന്ന ചിത്രത്തില്‍ ഫാ. തോമസ് ചാക്കോ എന്ന കൊച്ചച്ചന്റെ ജീവിതം മുന്‍നിര്‍ത്തിയാണ് സിനിമയുടെ ഭൂരിഭാഗവും മുന്നോട്ടുപോവുന്നത്. മറ്റ് കഥാപാത്രങ്ങളെല്ലാം ഈ കഥാപാത്രത്തിന്റെ ജീവിതത്തിലേക്ക് വന്ന് ചേരുന്നതായാണ് ചിത്രത്തിലുള്ളത്.
മെസപ്പൊട്ടോമിയയിലെ ഒരു രാജാവും അദ്ദേഹത്തിന്റെ ഉടവാളും ഇലാഹി രാജവംശത്തിന്റെ ചരിത്രവും ഐതിഹ്യവും ഒക്കെയായി കൗതുകമുണര്‍ത്തുന്ന രീതിയിലാണ് സിനിമയുടെ ആരംഭം. പിന്നീട് കേരളത്തിലെ ഒരു ഗ്രാമത്തിലേക്ക് കഥയെത്തുകയാണ്. അവിടെ കിഴക്കേ പൊട്ടന്‍കുഴിയില്‍ ചാക്കോയുടെ ചില സങ്കടങ്ങളിലേക്കാണ് പിന്നീട് പ്രേക്ഷകരെ കൊണ്ടുപോകുന്നത്.
വീട് നിറയെ പെണ്മക്കളാണ് കിഴക്കേ പൊട്ടന്‍കുഴിയില്‍ ചാക്കോയ്ക്ക്. ഒരു ആണ്‍കുട്ടിക്കുവേണ്ടി ചാക്കോയും ഭാര്യയും നടത്താത്ത നേര്‍ച്ചകാഴ്ചകളില്ല. ഒടുവില്‍ സിദ്ധ വൈദ്യന് മുനിയാണ്ടി വൈദ്യരുടെ സ്പെഷ്യല്‍ ലേഹ്യം സേവിച്ചതോടെ കാത്തിരിപ്പിന് അവസാനമായി. ആറ്റുനോറ്റിരുന്ന് ഒരു ആണ്‍തരി പിറന്നപ്പോള്‍ മകനെ സെമിനാരിയില്‍ അയച്ച് പഠിപ്പിക്കാം എന്ന നേര്‍ച്ചയായിരുന്നു ചാക്കോയുടെ ഭാര്യ നേര്‍ന്നത്. അങ്ങനെ തോമസ് ചാക്കോ എന്ന കുട്ടി വളര്‍ന്ന് വലുതാകുന്നതും തുടര്‍ സംഭവങ്ങളുമൊക്കെയായി ആദ്യാവസാനം നര്‍മ്മവും സസ്പെന്‍സും ഫാന്റസിയും ഒക്കെ നിറച്ച് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ത്രെഡാണ് സിനിമയുടേത്.
ആദ്യ വാരത്തിലെ പോലെ തന്നെ രണ്ടാം വാരത്തിലും തിയേറ്റരില്‍ പ്രേക്ഷകരുടെ തിരക്കാണ്.കുടുംബസമേതം പ്രേക്ഷകര്‍ തിയേറ്ററില്‍ എത്തുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്
സാംജി എം ആന്റണി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ അര്ജുന് അശോകനും ബാലു വര്‍ഗ്ഗീസും അനശ്വര രാജനും മത്സരിച്ചഭിനയിച്ചിരിക്കുകയാണ്. ഫാ. തോമസ് ചാക്കോ എന്ന പള്ളീലച്ചന് വേഷത്തില്‍ ബാലു മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഇഷ്ടമില്ലാതെ അച്ചനാകാന്‍ പോകുന്നതിന്റെ വ്യസനവും അച്ചനായ ശേഷവും ജീവിതത്തില്‍ ഒന്നും ചെയ്യാനാകാതെ പോകുന്നതിന്റെ നിരാശയും താനറിയാതെ ചില പ്രശ്നങ്ങളില്‍ പെട്ടുപോവുന്നതിന്റെ ഭയവും ഒക്കെയായി സമ്മിശ്ര വികാരങ്ങള്‍ മിന്നിമറയുന്ന വേഷം ബാലു പ്രേക്ഷകരെ പിടിച്ചിരുത്തും വിധത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഒപ്പം അര്ജുന് അശോകന്, അനശ്വര രാജന് ഇവരുടെ ശ്രദ്ധേയ പ്രകടനങ്ങളും സിനിമയുടെ ഹൈലൈറ്റാണ്. ഒപ്പം ബൈജു, അഷ്റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, സുര്‍ജിത് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷന്‍സ് ഹൗസിന്റെ ബാനറില്‍ ലിഗോ ജോണ്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. റെണദീവ് ഒരുക്കിയിരിക്കുന്ന മനോഹരമായ ദൃശ്യങ്ങളും സാം സിഎസിന്റെ സംഗീതവും സോബിന്‍ സോമന്റെ ചിത്ര സംയോജനവും അനീസ് നാടോടിയുടെ കലാസംവിധാനവുമൊക്കെ സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.
എക്സികുട്ടിവ് പ്രൊഡ്യൂസര്‍ : ജോഷി തോമസ് പള്ളിക്കല്‍, ഛായാഗ്രഹണം : റെണദീവ്, സംഗീതം: സാം സി എസ്, എഡിറ്റര്‍ : സോബിന്‍ സോമന്, പ്രൊഡക്ഷന്‍ കണ്ട്രോളര് : സുരേഷ് മിത്രാകരി, പ്രൊഡക്ഷന്‍ അസ്സോസിയേറ്റ് : ജുബിന്‍ അലക്സാണ്ടര്‍, സെബിന് ജരകാടന്‍, മാത്യൂസ് പി ജോസഫ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അനീസ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുനില്‍ കാര്യാട്ടുകര, വസ്ത്രാലങ്കാരം : ധന്യാ ബാലകൃഷ്ണന്, ആര്‍ട്ട് ഡയറക്ടര്‍ : അപ്പു മാരായി, സൗണ്ട് ഡിസൈന്‍ : അരുണ്‍ എസ് മണി, സൗണ്ട് മിക്സിങ് : കണ്ണന് ഗണപത്, കാസ്റ്റിങ് ഡയറക്റ്റര്‍ : വിമല്‍ രാജ് എസ്, വി എഫ് എക്സ് : ഡിജിബ്രിക്ക്സ്, ലിറിക്സ് : വിനായക് ശശി കുമാര്‍, കളറിസ്റ്റ് : രമേഷ് സി പി, ആക്ഷന്‍ ഡയറക്ടര്‍ : ഫീനിക്സ് പ്രഭു, മേക്കപ്പ് : ജയന് പൂങ്കുളം, അസ്സോസിയേറ്റ് ഡയറക്ടര്‍ : സാന്‍വിന്‍ സന്തോഷ്, ഫിനാന്‍സ് കണ്ട്രോളര് : ആശിഷ് കെ എസ്, സ്റ്റില്‍സ്: ജെഫിന് ബിജോയ്, പബ്ലിസിറ്റി ഡിസൈന്‍സ് : യെല്ലോ ടൂത്ത്,ഡിസൈന്‍ : സീറോ ഉണ്ണി, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്: അനന്തകൃഷ്ണന്.പി.ആര്, പിആര്‍ഓ: ശബരി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]