
ഗ്വാളിയോർ – വന്ദേഭാരത് ട്രെയിനിൽ വീണ്ടും പശു ഇടിച്ച് ട്രെയിനിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചതായി റെയിൽവെ ഉദ്യോഗസ്ഥർ. വ്യാഴാഴ്ച വൈകീട്ട് മദ്ധ്യപ്രദേശിലെ ഗ്വാളിയോർ സ്റ്റേഷന് സമീപമാണ് സംഭവം.
വൈകിട്ട് 6.15ന് റാണി കമലാപതിയിലേക്ക് പോകുന്ന ട്രെയിൻ (നമ്പർ 20172) പശുവിനെ ഇടിക്കുകയും ഏകദേശം 15 മിനിറ്റോളം സ്ഥലത്ത് നിർത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. ഗ്വാളിയോർ ജില്ലയിലെ ദബ്രയിലേക്ക് പോകുകയായിരുന്നു ട്രെയിൻ. റെയിൽപാളത്തിൽ പശു പെട്ടെന്ന് കയറിയതാണ് അപകടത്തിനു കാരണമായത്. റാണി കമലാപതിക്കും (ഭോപ്പാൽ) ഹസ്രത്ത് നിസാമുദ്ദീനും (ഡൽഹി) ഇടയിലുള്ള സെമി ഹൈസ്പീഡ് ട്രെയിൻ ഏപ്രിൽ ഒന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നാടിന് സമർപ്പിച്ചത്. ഈ മാസം 21ന് വന്ദേഭാരത് ഇടിച്ചുതെറിപ്പിച്ച പശു ദേഹത്ത് വീണ് മുംബൈ ട്രാക്കിൽ മുൻ റെയിൽവേ ജീവനക്കാരൻ മരിച്ചിരുന്നു.
രാഹുൽ ഗാന്ധിയ്ക്ക് വധഭീഷണിക്കത്ത് അയച്ച ആൾ അറസ്റ്റിൽ
ന്യൂഡൽഹി – കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഭീഷണികത്തയച്ചയാൾ ഒടുവിൽ അറസ്റ്റിൽ. ദയാ സിങ് എന്ന അയ്ഷിലി ജാമാണ് പിടിയിലായത്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്. ട്രെയിനിൽ ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. ഐ.പി.സി സെക്ഷൻ 507 പ്രകാരമാണ് കേസെടുത്തത്.
എൻ.എസ്.എ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്ത വിവരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സ്ഥിരീകരിച്ചിട്ടുണ്ട്. ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് ഇയാൾ രാഹുൽ ഗാന്ധിക്ക് ഭീഷണി കത്തയച്ചത്. യാത്ര മദ്ധ്യപ്രദേശിൽ എത്തിയതിന് പിന്നാലെ 2022 നവംബറിലായിരുന്നു ഭീഷണിക്കത്ത്. രാഹുൽ ഗാന്ധിയെ ബോംബ് ഉപയോഗിച്ച് കൊലപ്പെടുത്തുമെന്നായിരുന്നു കത്ത്. ഇൻഡോറിലെ ബേക്കറിക്ക് സമീപത്ത് നിന്നാണ് ഈ കത്ത് കണ്ടെത്തിയത്. പ്രതിയെ തേടി പോലീസ് അന്വേഷണം നടത്തിയെങ്കിലും പിടികൂടാൻ സാധിച്ചിരുന്നില്ല. ഇയാൾ ഭീഷണിക്കത്ത് അയക്കാനിടയായ സാഹചര്യം വ്യക്തമായിട്ടില്ല.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]