പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയെന്ന കേസും വിവാദങ്ങളും നിലനിൽക്കുന്നതിനിടെ പുതിയ ഉദ്ഘാടന വിശേഷം പങ്കുവച്ച് നടി ഹണി റോസ്. ഫേസ് ബുക്കിലൂടെയാണ് താരം പുതിയ കട ഉദ്ഘാടനം ചെയ്യാൻ പോകുകയാണെന്ന് അറിയിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിലെ ഒലവക്കോട് കഴിഞ്ഞ 20 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അഞ്ജലി ഇലക്ട്രോണിക്സിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് ഹണി എത്തുന്നത്. ജനുവരി 20നാണ് ഉദ്ഘാടനം. ഉദ്ഘാടനത്തിനായി എല്ലാ ആരാധകരെയും നടി വീഡിയോയിലൂടെ ക്ഷണിച്ചിട്ടുണ്ട്.
ഇതോടെ ഹണി റോസിന്റെ വീഡിയോയ്ക്ക് വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടുതലാളുകളും താരത്തെ വിമർശിച്ചിരിക്കുകയാണ്. ആരും ഉദ്ഘാടനത്തിന് പോകരുതെന്നാണ് ഒരാൾ പ്രതികരിച്ചിരിക്കുന്നത്. മറ്റൊരാളാകട്ടെ ആ ഷോപ്പ് ഒരു മാസം കൊണ്ട് പൂട്ടി കെട്ടുമെന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. ഏതോ പാവത്തിന് ജയിലിൽ കിടക്കാൻ യോഗമുണ്ടെന്നും ഒരാൾ പ്രതികരിച്ചിട്ടുണ്ട്.
അതേസമയം, എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് റേയ്ച്ചലാണ് ഹണി റോസിന്റെ അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. റേയ്ച്ചലിന്റെ റിലീസ് തീയതി മുൻപ് പ്രഖ്യാപിച്ചിരുന്നെങ്കിലും ചില സാങ്കേതികപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി റിലീസ് തീയതി മാറ്റിവയ്ക്കുകയായിരുന്നു. ബാബുരാജ്, കലാഭവൻ ഷാജോൺ, റോഷൻ ബഷീർ, ചന്തു സലിംകുമാർ, രാധിക രാധാകൃഷ്ണൻ, ജാഫർ ഇടുക്കി, വിനീത് തട്ടിൽ, ജോജി, ദിനേശ് പ്രഭാകർ, പോളി വത്സൻ, വന്ദിത മനോഹരൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ എം ബാദുഷയും രാജൻ ചിറയിലും എബ്രിഡ് ഷൈനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]