തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടക്കമായി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പതിനഞ്ചാം നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കമായത്. ആദ്യമായി കേരള നിയമസഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും പാർലമെന്ററികാര്യ മന്ത്രിയും ചേർന്നാണ് സ്വീകരിച്ചത്.
സംസ്ഥാന സർക്കാറിന്റെ നേട്ടങ്ങളിലൂന്നിയായിരുന്നു സഭയിൽ ഗവർണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം.വയനാട് ദുരന്തത്തിൽ ഇരകളായവരെ പുനരധിപ്പിക്കേണ്ടത് സർക്കാറിന്റെ കടമയാണെന്നും നവകേരള സൃഷ്ടിക്ക് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഗവർണർ പറഞ്ഞു. സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചുവരുന്നു, സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നു എന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു. മലയാളത്തിൽ നമസ്കാരം പറഞ്ഞുകൊണ്ടാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്.
നയപ്രഖ്യാപന പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ
സമീപ കാലത്ത് നിരവധി ദുരന്തങ്ങളാണ് സംസ്ഥാനം നേരിട്ടത്.
വയനാട് പുനരധിവാസത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
വയനാട് ടൗൺഷിപ്പ് ഒരു വർഷത്തിനകം നടപ്പാക്കും.
കാലാവസ്ഥാ വ്യതിയാനത്തിന് കേന്ദ്രസഹകരണത്തോടെ പദ്ധതി നടപ്പാക്കും.
സഹകരണ മേഖലയിൽ കഴിഞ്ഞ വർഷം മികച്ച നേട്ടം കൈവരിച്ചു
കരിക്കുലം നവീകരണം ചരിത്രപരമായ നേട്ടമാണ്.
നാലു വർഷ ബിരുദ കോഴ്സ് ഫലപ്രദമായി നടപ്പാക്കി.
സർക്കാർ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നു.
സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നു.
ജി എസ് ടി നഷ്ടപരിഹാരം ഇല്ലാത്തത് സംസ്ഥാനത്തിന് തിരിച്ചടി.
ഗ്രാൻഡുകൾ കുറഞ്ഞതും തിരിച്ചടിയായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യം ഉറപ്പാക്കാൻ ശ്രമിക്കുന്നു.
വികസന നേട്ടങ്ങളിൽ കേരളം മാതൃക.
കാലാവസ്ഥാ വ്യതിയാനത്തിന് കേന്ദ്ര സഹായത്തോടെ പദ്ധതി.
അതിദരിദ്രരുടെ പ്രശ്നം പരിഹരിക്കാൻ നടപടിയെടുക്കും.
കേന്ദ്രവുമായി ചേർന്ന് ദേശീയപാതാവികസനം സുഗമമായി മുന്നേറുന്നു.
ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ വൻ പുരോഗതിയാണ് കേരളം കൈവരിച്ചിട്ടുളളത്.
വികസന നേട്ടങ്ങളിൽ കേരളം മാതൃകയാണ്.
ഇന്റർനെറ്റ് സാർവത്രികമാക്കി.
അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന് നടപടിയെടുത്തു
ഉന്നത വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ നേട്ടം എടുത്തു പറയേണ്ടതാണ്.
കേന്ദ്രവുമായി ചേർന്ന് ദേശീയ പാത വികസനം സുഗമമായി പുരോഗമിക്കുകയാണ്.
സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ മികവ് കാണിക്കുന്നു.