ഒരു ജിഗ്സോ പസിലിനു മുൻപിൽ തലപുകച്ചുനിൽക്കുന്ന കുട്ടികളെപ്പോലെയാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്ടർമാർ. എതിരാളികളെല്ലാം ടീമിനെ പ്രഖ്യാപിച്ച് പരിശീലനമാരംഭിച്ചെങ്കിലും ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള 15 അംഗ സ്ക്വാഡിനെ ഇന്ത്യയ്ക്ക് ഇതുവരെ പ്രഖ്യാപിക്കാനായിട്ടില്ല. ബുമ്രയുടെ പരുക്ക്, ഷമിയുടെ ഫിറ്റ്നസ്, വിക്കറ്റ് കീപ്പർ ആരെന്ന കൺഫ്യൂഷൻ.. സിലക്ടർമാർക്ക് മുൻപിൽ ചോദ്യങ്ങളേറെ. അടുത്ത മാസം പാക്കിസ്ഥാനിൽ ആരംഭിക്കുന്ന ടൂർണമെന്റിനുള്ള പ്രാഥമിക ടീമിനെ തിരഞ്ഞെടുക്കാനുള്ള സമയപരിധി കഴിഞ്ഞയാഴ്ച അവസാനിച്ചിരുന്നു. ആകെയുള്ള 8 ടീമുകളിൽ ഇതുവരെ ടീമിനെ തിരഞ്ഞെടുക്കാത്തത് ഇന്ത്യയും പാക്കിസ്ഥാനും മാത്രം. ഓപ്പണിങ് ബാറ്റർ സയിം അയൂബിന്റെ പരുക്കാണ് പാക്കിസ്ഥാൻ ടീം തിരഞ്ഞെടുപ്പ് വൈകാൻ കാരണം.
ഋഷഭ് പന്ത് പ്രധാന വിക്കറ്റ് കീപ്പറാകും, രാഹുൽ ബാറ്റർ മാത്രം; ഏകദിനം കളിച്ചിട്ടില്ലാത്ത യുവതാരം രണ്ടാമൻ?
Cricket
ഒരു ടീം, ഒട്ടേറെ പേരുകൾ!
ഇനിയും ഉത്തരം കണ്ടെത്താനാകാത്ത സിലക്ഷൻ തലവേദനകളും പ്രമുഖ താരങ്ങളുടെ ഫിറ്റ്നസ് പ്രശ്നങ്ങളുമാണ് ഇന്ത്യൻ ടീം പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഓസ്ട്രേലിയൻ പര്യടനത്തിനിടെ തോളിനു പരുക്കേറ്റ ജസ്പ്രീത് ബുമ്ര, ന്യൂസീലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ പരുക്കേറ്റ കുൽദീപ് യാദവ് എന്നിവരുടെ ഫിറ്റ്നസ് സംബന്ധിച്ച് അന്തിമ റിപ്പോർട്ട് ടീം മാനേജ്മെന്റിന് ലഭിച്ചിട്ടില്ല. പരുക്കു ഭേദമായി തിരിച്ചെത്തിയെങ്കിലും മുഹമ്മദ് ഷമിയുടെ ഫോം വിലയിരുത്താൻ 22ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര വരെ കാത്തിരിക്കണം. സ്പിന്നർമാർ, വിക്കറ്റ് കീപ്പർ, ഓൾറൗണ്ടർ എന്നീ പൊസിഷനുകളിലെ സിലക്ഷനിലും ബിസിസിഐയ്ക്ക് ആശയക്കുഴപ്പമുണ്ട്. ഇതിനിടയിലാണ് വിജയ് ഹസാരെ ഏകദിന ടൂർണമെന്റിൽ തുടർ സെഞ്ചറികളുമായി കരുൺ നായരും മയാങ്ക് അഗർവാളും ടീമിൽ ഇടംനേടാൻ അവകാശവാദം ഉന്നയിക്കുന്നത്. നാളത്തെ വിജയ് ഹസാരെ ഫൈനലിനുശേഷം 19ന് ചാംപ്യൻസ് ട്രോഫി ടീമിനെ തിരഞ്ഞെടുക്കാനാണ് ബിസിസിഐ ഒരുങ്ങുന്നത്. ഫെബ്രുവരി ആറിന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ടീമിനെയും അന്ന് പ്രഖ്യാപിച്ചേക്കും.
പാചകക്കാരനും സ്റ്റൈലിസ്റ്റും കൂടെ വേണ്ട; സൂപ്പർ താരങ്ങളുടെ സഹായികളെ വിലക്കാൻ ബിസിസിഐ
Cricket
സാധ്യതാ പട്ടിക
ഓപ്പണർ:
രോഹിത് ശർമ, ശുഭ്മൻ ഗിൽ, യശസ്വി ജയ്സ്വാൾ, ഋതുരാജ് ഗെയ്ക്വാദ്, ദേവ്ദത്ത് പടിക്കൽ
കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഓപ്പണർമാരായിരുന്ന രോഹിത്–ശുഭ്മൻ ഗിൽ കൂട്ടുകെട്ടിനെ ചാംപ്യൻസ് ട്രോഫിയിലും ഇന്ത്യ നിലനിർത്തിയേക്കും. ബാക്കപ് ഓപ്പണറായി യശസ്വി ജയ്സ്വാളിനാണ് പ്രഥമ പരിഗണനയെങ്കിലും വിജയ് ഹസാരെയിലെ മികച്ച പ്രകടനത്തോടെ ദേവ്ദത്ത് പടിക്കലും സാധ്യതാ പട്ടികയിലെത്തി.
മധ്യനിര ബാറ്റർ:
വിരാട് കോലി, ശ്രേയസ് അയ്യർ, കരുൺ നായർ, റിയാൻ പരാഗ്, സൂര്യകുമാർ യാദവ്, രജത് പാട്ടിദാർ, തിലക് വർമ, സായ് സുദർശൻ
മിഡിൽ ഓർഡർ ബാറ്റിങ്ങിൽ സ്ഥാനമുറപ്പുള്ളത് വിരാട് കോലിക്കും ശ്രേയസ് അയ്യർക്കും മാത്രമാണ്. വിജയ് ഹസാരെയിൽ ഇത്തവണ 5 സെഞ്ചറികൾ നേടിയ കരുൺ നായരെ പരിഗണിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
വിക്കറ്റ് കീപ്പർ:
ഋഷഭ് പന്ത്, കെ.എൽ.രാഹുൽ, സഞ്ജു സാംസൺ, ധ്രുവ് ജുറേൽ
സിലക്ടർമാരുടെ പ്രധാന തലവേദന വിക്കറ്റ് കീപ്പർ പൊസിഷനാണ്. ഏകദിന ലോകകപ്പിൽ കെ.എൽ.രാഹുലായിരുന്നു കീപ്പറെങ്കിലും ഋഷഭ് പന്ത് തിരിച്ചെത്തിയതിനാൽ ഫസ്റ്റ് ചോയ്സായി രാഹുലിന് സ്ഥാനമുറപ്പിക്കാനാകില്ല.
ഓൾറൗണ്ടർ:
ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, നിതീഷ് റെഡ്ഡി, വാഷിങ്ടൻ സുന്ദർ, ശിവം ദുബെ
ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഹാർദിക് പാണ്ഡ്യയ്ക്ക് ഇത്തവണയും വെല്ലുവിളിയില്ല. എന്നാൽ രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നിവരിലാര് എന്നതാകും സിലക്ടർമാരെ കുഴപ്പിക്കുന്ന ചോദ്യം.
സ്പിൻ ബോളർ:
കുൽദീപ് യാദവ്, യുസ്വേന്ദ്ര ചെഹൽ, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി
ഫോമും ഫിറ്റ്നസും തെളിയിച്ചാൽ കുൽദീപ് യാദവ് ഇന്ത്യയുടെ ഒന്നാം സ്പിന്നറായി ടീമിലെത്തും. രണ്ടാം സ്പെഷലിസ്റ്റ് സ്പിന്നർക്കായുള്ള മത്സരം രവി ബിഷ്ണോയിയും വരുൺ ചക്രവർത്തിയും തമ്മിലാണ്. ടീമിലെ ഓൾറൗണ്ടർമാരിലെ സ്പിന്നർമാരുടെ എണ്ണത്തിന് അനുസരിച്ചാകും ഇവരുടെ സാധ്യതകൾ
പേസ് ബോളർ:
ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, ആവേശ് ഖാൻ, മുകേഷ് കുമാർ, പ്രസിദ്ധ് കൃഷ്ണ
ബുമ്രയും ഷമിയും ഫിറ്റ്നസ് വീണ്ടെടുത്ത് തിരിച്ചെത്തിയാൽ പേസ് ബോളിങ് തിരഞ്ഞെടുപ്പിൽ ഇന്ത്യയ്ക്ക് വലിയ തലവേദനയുണ്ടാകില്ല. ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യയും നിതീഷ് റെഡ്ഡിയും ടീമിലെത്തിയാൽ 15 അംഗ സ്ക്വാഡിൽ നാലാം പേസർക്ക് അവസരമുണ്ടാകില്ല.
English Summary:
India’s Champions Trophy squad selection is delayed by injury concerns and fitness evaluations.
TAGS
Cricket
Indian Cricket Team
Rohit Sharma
Champions Trophy Cricket 2025
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com