കൊച്ചി: ബംഗാളി നടിയുടെ പരാതിയിൽ എറണാകുളം ടൗൺ നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാണമെന്നാവശ്യപ്പെടുന്ന സംവിധായകൻ രഞ്ജിത്തിന്റെ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. ജസ്റ്റിസ് സി. ജയചന്ദ്രനാണ് ഹർജി പരിഗണിച്ചത്.
2009-ൽ ‘പാലേരി മാണിക്യം’ സിനിമയുടെ ഓഡിഷന് വിളിച്ചുവരുത്തി നടിയുടെ ശരീരത്തിൽ എറണാകുളത്തെ ഫ്ലാറ്റിൽവെച്ച് ലൈംഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സ്പർശിച്ചു എന്നായിരുന്നു പരാതി. ഇതിൽ സ്ത്രീയുടെ അന്തസ്സിന് ക്ഷതമേല്പിക്കുന്ന പ്രവൃത്തിയുണ്ടായി എന്നതടക്കമുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയെടുത്ത കേസുകൾ റദ്ദാക്കണമെന്നാണ് ആവശ്യം.
നടി കഴിഞ്ഞ വർഷം നൽകിയ പരാതിയിൽ പോലീസ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അന്തിമ റിപ്പോർട്ടും ഫയൽ ചെയ്തിരുന്നു.
2009-ൽ നടന്നതായി പറയുന്ന സംഭവത്തിൽ 2024 ഓഗസ്റ്റ് 26-നാണ് പരാതി നൽകിയത്. കാലതാമസം ഉണ്ടായതിനാൽ തുടർനടപടിയെടുക്കാൻ നിയമപരമായ തടസ്സമുണ്ടായിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് മജിസ്ട്രേറ്റ് കോടതി തുടർനടപടി സ്വീകരിച്ചതെന്നാണ് ഹർജിയിൽ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]