വയനാട്: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ കടുവകളുടെ സാന്നിദ്ധ്യം വളരെ കൂടുതലാണ്. ജനവാസ മേഖലകളില്‍ ഉള്‍പ്പെടെ ഇവയുടെ സാന്നിദ്ധ്യം പലതവണ കാണപ്പെട്ടു. കടുവകളുടെ സാന്ദ്രത വളരെ കൂടുതലുള്ള പ്രദേശമായി വയനാട് മാറിക്കഴിഞ്ഞു. അടിക്കടിയുണ്ടാകുന്ന കടുവകളുടെ സാന്നിദ്ധ്യം ഇതിന് തെളിവാണ്. ജനവാസ മേഖലകളില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ പൊതുവേ വളര്ത്തുമൃഗങ്ങളേയാണ് കടുവകള്‍ ആക്രമിക്കുന്നത്.
കഴിഞ്ഞ വര്‍ഷം വയനാട് സ്വദേശിയായ ക്ഷീര കര്‍ഷകനെ കടുവ കൊന്ന് തിന്നിരുന്നു. ഇത് വലിയ ഭീതിയിലേക്കും ആശങ്കയിലേക്കുമാണ് പ്രദേശവാസികളെ എത്തിച്ചത്. കടുവയെ കണ്ടെത്താന്‍ വൈകിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് പോലും വഴിവച്ചു. നരഭോജി കടുവയുടെ ആക്രമണം ഇനിയുമുണ്ടാകുമോയെന്ന ഭയമായിരുന്നു നാട്ടുകാര്‍ക്ക്. കടുവയുടെ മുന്നില്‍പ്പെട്ടാല്‍ പിന്നെ ഒരു രക്ഷപ്പെടല്‍ അസാദ്ധ്യമാണ്. ടെറിട്ടോറിയല്‍ ജീവികളായ ഇവ പ്രായമാകുമ്പോള്‍ കാട്ടിനുള്ളില്‍ മറ്റ് മൃഗങ്ങളെ വേട്ടയാടാന്‍ ആരോഗ്യം അനുവദിക്കാതെ വരുമ്പോഴാണ് വനമേഖലയോട് ചേര്‍ന്നുള്ള ജനവാസ മേഖലകളിലേക്ക് എത്തുന്നത്.
പൊതുവേ മനുഷ്യനെ ആക്രമിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ വിരളമാണെങ്കിലും ഒരിക്കല്‍ ഒരു മനുഷ്യനെ കൊന്ന് തിന്നാല്‍ കടുവകള്‍ക്ക് മനുഷ്യനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകും. മറ്റ് ജീവികളെ പോലെ കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശക്തി മനുഷ്യനില്ലെന്ന് ഒരു തവണ ആക്രമിച്ചാല്‍ തന്നെ കടുവകള്‍ക്ക് മനസ്സിലാകും. കാട്ടിലെ മറ്റ് മൃഗങ്ങായ മാനിനെ പോലെ ഓടാനോ കുരങ്ങനെ പോലെ അതിവേഗം മരത്തില്‍ കയറി രക്ഷപ്പെടാനോ മനുഷ്യന് കഴിയില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാട്ടിലെ ആനയേയോ, കരടിയേയോ പോലെയുള്ള മൃഗങ്ങള്ക്കുള്ളപോലത്തെ ശക്തിയും മനുഷ്യനില്ല. മറ്റ് പല ജീവികളെ അപേക്ഷിച്ച് മനുഷ്യന് ദുര്‍ബലനാണെന്നും കീഴ്പ്പെടുത്താന്‍ എളുപ്പം മനുഷ്യനെ ആണെന്നും ഒരു തവണ ആക്രമിച്ചാല്‍ തന്നെ കടുവകള്‍ക്ക് ബോദ്ധ്യമാകുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.