കൊച്ചി: നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) അന്താരാഷ്ട്ര വിഭാഗമായ എൻപിസിഐ ഇന്റർനാഷണൽ പേയ്മെന്റ്സ് ലിമിറ്റഡ് (എൻഐപിഎൽ) യുഎഇയിലെ മാഗ്നാറ്റിയുമായി സഹകരണം പ്രഖ്യാപിച്ചതോടെ മാഗ്നാറ്റിയുടെ പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) ടെർമിനലുകൾ വഴി ഇന്ത്യൻ യാത്രക്കാർക്ക് യുഎഇയിലെ ക്യുആർ അധിഷ്ഠിത മർച്ചന്റ് പേയ്മെന്റ് നെറ്റ്വർക്കിലൂടെ ഇനി മുതൽ പണമിടപാടുകൾ നടത്താം.
ദുബായിലേക്കും യുഎഇയിലേക്കും പ്രതിവർഷം യാത്ര ചെയ്യുന്ന 12 ദശലക്ഷത്തിലധികം ഇന്ത്യക്കാർക്ക് തടസമില്ലാത്ത പേയ്മെന്റ് സൗകര്യങ്ങൾ നൽകാൻ എൻഐപിഎല്ലിന് സാധിക്കും. ആദ്യ ഘട്ടത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീയിലുടനീളം ലഭ്യമായ ഈ സേവനം പിന്നീട് റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ഗതാഗതം, സൂപ്പർമാർക്കറ്റ് തുടങ്ങിയ തുടങ്ങിയ മേഖലകളിലും ലഭിക്കും. യുഎഇയിൽ യുപിഐ സ്വീകാര്യത വികസിപ്പിക്കുന്നതിനുള്ള തന്ത്രപരമായ ചുവടുവയ്പ്പാണ് മാഗ്നാറ്റിയുമായുള്ള പങ്കാളിത്തമെന്ന് എൻപിസിഐ ഇന്റർനാഷണൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റിതേഷ് ശുക്ല പറഞ്ഞു.
എൻപിസിഐ ഇന്റർനാഷണലുമായുള്ള സഹകരണത്തിലൂടെ ഡിജിറ്റൽ പേയ്മെന്റുകൾ ശക്തിപ്പെടുത്താനും ഇന്ത്യൻ യാത്രക്കാർക്കും എൻആർഐകൾക്കും തടസമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് മാഗ്നാറ്റി ഇൻസ്റ്റിറ്റിയൂഷണൽ പെയ്മെന്റ് സൊലൂഷ്യൻസ് മാനേജിംഗ് ഡയറക്ടർ സലിം അവാൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എൻപിസിഐ ഇന്റർനാഷണലുമായുള്ള മാഗ്നാറ്റിയുടെ സഹകരണത്തിലൂടെ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും അനായാസവും സുരക്ഷിതവുമായ പണമിടമാട് നടത്താനാകുമെന്ന് ദുബായ് ഡ്യൂട്ടി ഫ്രീ സിഇഒ രമേശ് സിദാംബി പറഞ്ഞു.