ഒരു കാലഘട്ടത്തിലെ യുവതക്കിടയിൽ തരംഗമായ ചിത്രമായിരുന്നു 1996-ൽ പുറത്തിറങ്ങിയ കാതൽ ദേശം. വൻവിജയമായ കാതൽ ദേശം 30-വർഷത്തിലേക്ക് കടക്കാനൊരുങ്ങുമ്പോൾ ചർച്ചയാവുന്ന ഒരാളുണ്ട്. വിനീതിനൊപ്പം കാതൽ ദേശത്തിൽ പ്രധാനവേഷത്തിലെത്തിയ അബ്ബാസ്. കരിയറില്‍ വന്‍വിജയങ്ങള്‍ കൊയ്തു. എന്നാല്‍ സിനിമാമോഹികള്‍ക്ക് സ്വപ്നം കാണാനാവാത്ത തുടക്കം ലഭിച്ചിട്ടും നിര്‍ഭാഗ്യം കൊണ്ട് സിനിമയില്‍ ഒന്നും നേടാനാവാതെ പോയി അബ്ബാസിന്.
മിര്‍സ അബ്ബാസ് അലി എന്ന അബ്ബാസ് പശ്ചിമ ബംഗാളിലാണ് ജനിക്കുന്നത്. 1994-ല്‍ കോളേജ് കാലഘട്ടത്തില്‍ അബ്ബാസ് മോഡലിങ്ങിലേക്കെത്തി. 1996-ല്‍ ഇറങ്ങിയ ആദ്യ സിനിമ കാതല്‍ദേശം വലിയ വിജയമായി. പിന്നാലെ പ്രിയ ഓ പ്രിയ, രാജ, രാജഹംസ എന്നീ തെലുഗു ചിത്രങ്ങളിലും പടയപ്പ, സ്വയംവരം എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. ഡ്രീംസ്, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങിയ മലയാളം ചിത്രങ്ങളിലും അബ്ബാസ് അഭിനയിച്ചു. ഇതിനിടെ ഷാരൂഖ് ഖാന് നായകനായ ഹേയ് റാമിലും ചെറിയ വേഷം ചെയ്തു. ഐശ്വര്യ റായിയുടെ ജോഡിയായി എത്തിയ കണ്ടുകൊണ്ടെയ്ന്‍ കണ്ടുകൊണ്ടെയ്നായിരുന്നു പിന്നീട് അബ്ബാസ് ചെയ്ത ശ്രദ്ധിക്കപ്പെട്ട വേഷം. തൊട്ടടുത്ത വര്‍ഷം മിന്നലേയില് സെക്കന്‍ഡ് ലീഡായി. 2000-ത്തിന്റെ തുടക്കത്തോടെ തമിഴ് സിനിമയില്‍ മികച്ച യുവനടന്മാരിലൊരാളായി അബ്ബാസ് മാറി. 2002-ല്‍ അന്‍ഷ് എന്ന ഹിന്ദി ചിത്രത്തില്‍ വേഷമിട്ടെങ്കിലും സിനിമ ബോക്സോഫീസില്‍ പരാജയപ്പെട്ടു.
2006ഓടെയാണ് അബ്ബാസിന്റെ കരിയറില്‍ തിരിച്ചടികള്‍ നേരിട്ടു തുടങ്ങുന്നത്. ഹിന്ദി സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അബ്ബാസ് തമിഴ് സിനിമകള്‍ ഒഴിവാക്കാന്‍ തുടങ്ങി. അബ്ബാസ് അഭിനയിച്ച അന്‍ഷ്, ഓര് ഫിര്‍ എന്നീ ഹിന്ദി ചിത്രങ്ങള്‍ വന്‍പരാജയമായി. കരാറൊപ്പിട്ട പല ചിത്രങ്ങളുടെയും ഷൂട്ട് മുടങ്ങി. പതിയെ സിനിമയില്‍ അബ്ബാസ് പിന്തളപ്പെട്ടു. നല്ല വേഷങ്ങള്‍ തേടിയെത്താതെയായി. സഹനടന്റെ റോളുകളിലേക്ക് അബ്ബാസ് ഒതുങ്ങി. ചെയ്ത സിനിമകള്‍ പലതും പുറത്തിറങ്ങിയതുമില്ല. ഇതോടെ സിനിമ വിട്ട് അബ്ബാസ് ടെലിവിഷന്‍ പരിപാടിയിലേക്ക് കളം മാറി. ആ സമയത്ത് തനിക്ക് അഭിനയത്തോട് വിരക്തി തോന്നിയെന്നും പിന്നാലെ അഭിനയരംഗമുപേക്ഷിച്ച് ന്യൂസിലന്‍ഡിലേക്ക് പോവുകയായിരുന്നു എന്നും അബ്ബാസ് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്.
2015-ലാണ് അബ്ബാസ് ന്യൂസിലന്‍ഡിലെത്തുന്നത്. കൈയിലുള്ള പണം മുഴുവന്‍ നഷ്ടപ്പെട്ടതോടെ ചെറിയ ജോലികള്‍ ചെയ്ത് ഉപജീവനമാര്‍ഗം കണ്ടെത്തേണ്ടി വന്നു അബ്ബാസിന്. കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ജോലിയെടുത്തു. കുറച്ചുകാലം മെക്കാനിക്കായി. വര്‍ഷങ്ങളോളം പെട്രോള്‍ പമ്പില്‍ ക്യാഷറായി ജോലിയെടുത്തു. പിന്നീട് മോട്ടിവേഷണല്‍ സ്പീക്കറായി. 2023-ല്‍ അബ്ബാസ് ഇന്ത്യയിലേക്ക് മടങ്ങിയെത്തി. വീണ്ടും അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെ പുതിയ സിനിമകളൊന്നും അബ്ബാസ് ഒപ്പുവെച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]