ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ചയാള്‍ വീടിനുളളില്‍ ഒളിച്ചിരുന്നതായി സംശയം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ അര്‍ദ്ധരാത്രിയ്ക്ക് ശേഷം ആരും വീടിനുള്ളില്‍ അനധികൃതമായി കടന്നതായ ദൃശ്യങ്ങളില്ല. ആക്രമണത്തിന് രണ്ട് മണിക്കൂറിനുള്ളില്‍ ആരും അകത്ത് പ്രവേശിക്കുന്നതായി സിസിടിവിയിലില്ല. അതായത് സെയ്ഫിനെ ആക്രമിച്ചയാള്‍ നേരത്തെ കെട്ടിടത്തില്‍ പ്രവേശിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
വീട്ടിലുണ്ടായ സംഘര്‍ഷത്തിനിടെ സെയ്ഫിനെ ആറ് തവണ കുത്തിയ ശേഷം ഓടി രക്ഷപ്പെട്ട അക്രമിയെ തിരിച്ചറിയാന്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുകയാണ്.പുലര്‍ച്ചെ 2.30 ഓടെയാണ് ആക്രമണം നടന്നതെന്നും സിസിടിവി ദൃശ്യങ്ങളില്‍ അര്‍ദ്ധരാത്രിക്ക് ശേഷം ആരും അകത്തു കടന്നതായി കാണുന്നില്ലെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചത്. അക്രമി നേരത്തെ തന്നെ വീട്ടില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നുവെന്നും പോലീസ് സംശയിക്കുന്നുണ്ട്.
“നടന് സെയ്ഫ് അലി ഖാന്റെ വസതിയില്‍ അജ്ഞാതന്‍ നുഴഞ്ഞുകയറി. നടനും നുഴഞ്ഞുകയറ്റക്കാരനും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കേറ്റത്തിനിടയില്‍ നടന് പരിക്കേറ്റ് ചികിത്സയിലാണ്”, അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് പ്രസ്താവനയിറക്കിയിരിക്കുന്നത്. ഒട്ടേറെ സെലിബ്രിറ്റികള്‍ താമസിക്കുന്ന ബാന്ദ്രയില്‍ നടന്ന ആക്രമണം മുംബൈ പോലീസിന് വലിയ ചീത്തപേരുണ്ടാക്കിയിരിക്കുകയാണ്.
സെയ്ഫ് അലി ഖാന് ആറ് കുത്തേറ്റിട്ടുണ്ട്, അവയില്‍ രണ്ടെണ്ണം ആഴത്തിലും ഒരെണ്ണം നട്ടെല്ലിന് സമീപവുമാണ്. മുംബൈയിലെ ലീലാവതി ഹോസ്പിറ്റലില്‍ ശസ്ത്രക്രിയ നടത്തുകയാണ്.മാധ്യമങ്ങളോടും ആരാധകരോടും ക്ഷമയോടെ കാത്തിരിക്കണമെന്ന് നടന്റെ ടീമിന്റെ അഭ്യര്‍ത്ഥന. ‘ഇതൊരു പോലീസ് കാര്യമാണ്. കൂടുതല്‍ വിവരങ്ങള്‍ ഞങ്ങള്‍ പിന്നീട് നിങ്ങളെ അറിയിക്കുമെന്നും അവര്‍ പ്രസ്താവനയില്‍ സൂചിപ്പിച്ചു. സെയ്ഫ് അലി ഖാന് ആക്രമിക്കപ്പെടുന്നതിന് മുമ്പ് ഭാര്യ കരീന കപൂര്‍ സഹോദരി കരിഷ്മയ്ക്കും സുഹൃത്തുക്കളായ സോനം, റിയ എന്നിവര്‍ക്കൊപ്പമായിരുന്നു.
സെലിബ്രിറ്റികള്‍ പോലും സുരക്ഷിതരല്ലെങ്കില്‍ നഗരത്തിന്റെ ക്രമസമാധാന നില എന്തായിരിക്കുമെന്ന് ചോദ്യം ചെയ്ത് മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]