കാലിഫോർണിയ: ഒരു കുഞ്ഞിന് ജൻമം നൽകാൻ സാധിക്കാത്ത നിരവധിയാളുകൾ ലോകത്തുണ്ട്. ഇതിനായി വിവിധ തരത്തിലുളള ചികിത്സാരീതികളും ഇന്ന് ആശുപത്രികളിൽ ലഭ്യമാണ്. രക്തദാനം ചെയ്യുന്ന അതേ പ്രധാന്യത്തോടൊപ്പം ബീജവും അണ്ഡവും ദാനം ചെയ്യുന്ന ഒരു തലമുറയും നമുക്കിടയിലുണ്ട്. ഇപ്പോഴിതാ ഏറ്റവും കൂടുതൽ തവണ ബീജം ദാനം ചെയ്തെന്ന റെക്കാഡ് സ്വന്തമാക്കിയിരിക്കുകയാണ് കാലിഫോർണിയയിലെ 32കാരനായ കൈൽ ഗോർഡി. ബീജ ദാതാവായ കൈൽ ഗോർഡി നിലവിൽ 87 ഓളം കുട്ടികളുടെ പിതാവാണ്.
ഈ വർഷം അവസാനിക്കുന്നതോടെ ബീജ ദാനം നടത്തി 100 കുട്ടികളുടെ പിതാവായി മാറുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യുവാവ്. സ്റ്റാർ എന്ന മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു കൈൽ ഗോർഡി. ഇതോടെ ഈ സ്ഥാനം സ്വന്തമാക്കിയ മൂന്ന് പുരുഷൻമാരുടെ റെക്കാഡ് മാറ്റിയെഴുതാൻ ഒരുങ്ങുകയാണ് കൈൽ ഗോർഡി. ഒരുപാട് കുഞ്ഞുങ്ങളുടെ പിതാവാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നാണ് യുവാവ് പറയുന്നത്. ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയില്ലെന്ന് നിരാശപ്പെട്ടിരുന്ന സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാൻ കഴിഞ്ഞു. ലോകത്തിന്റെ ജനസംഖ്യ വർദ്ധിക്കുന്നതിന് ഞാൻ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ പ്രവൃത്തി ഇനിയും തുടരുമെന്നും അയാൾ പറഞ്ഞു.
കൈലിന്റെ സേവനങ്ങൾ ‘ബി പ്രഗ്നനെന്റ് നൗ’ എന്ന വൈബ്സൈറ്റിലൂടെ സൗജന്യമായി ലഭ്യമാണ്. യുവാവിന് ഇൻസ്റ്റഗ്രാമിൽ 3000ൽ അധികം ഫോളോവേഴ്സുമുണ്ട്. ഇംഗ്ലണ്ട്, സ്കോട്ട്ലാൻഡ്,സ്വീഡൻ,നോർവേ എന്നീ രാജ്യങ്ങളിലായി കൈലിന് 14 കുഞ്ഞുങ്ങൾ ഉണ്ടെന്നാണ് ദി മിറെർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് യാത്ര നടത്താൻ താൻ പദ്ധയിയിടുന്നതായി കൈൽ ഗോർഡി പറയുന്നു. ജപ്പാൻ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികളില്ലാത്ത സ്ത്രീകളുമായി താൻ സംസാരിച്ചിരുന്നതായും യുവാവ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]