ലണ്ടൻ : പായൽ കപാഡിയ സംവിധാനം ചെയ്ത് മലയാളി താരങ്ങളായ ദിവ്യപ്രഭയും കനി കുസൃതിയും നായികമാരായെത്തിയ ‘ ഓൾ വീ ഇമാജിൻ ആസ് ലൈറ്റി’ന് ബാഫ്റ്റ (ബ്രിട്ടീഷ് അക്കാഡമി ഒഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സ്) നോമിനേഷൻ. മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്ര വിഭാഗത്തിലാണ് നോമിനേഷൻ. ഫെബ്രുവരി 16ന് വിജയികളെ പ്രഖ്യാപിക്കും.
മുംബയിൽ ജോലിക്കെത്തുന്ന മലയാളി നഴ്സുമാർ അവരുടെ സ്വകാര്യ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും മാറ്റങ്ങളും അവതരിപ്പിച്ച ഹിന്ദി മലയാളം ഭാഷകളിലുള്ള ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]