ഇക്കഴിഞ്ഞ ഡിസംബറിലാണ് തെന്നിന്ത്യൻ താരങ്ങളായ നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരായത്. ഇപ്പോഴിതാ ഇരുവരുടെയും ആദ്യ പൊങ്കല്‍ ആഘോഷ ചിത്രങ്ങളാണ് വൈറലാവുന്നത്. നാഗചൈതന്യയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
എന്റെ വിശാഖ രാജ്ഞിയെന്നാണ് ശോഭിതയെ നാഗചൈതന്യ വിശേഷിപ്പിച്ചത്. നാഗചൈതന്യയുടെ പോസ്റ്റ് പങ്കുവെച്ച ഉടന്‍തന്നെ ആരാധകര്‍ സംശയങ്ങളുമായി എത്തുകയും ചെയ്തു. എന്തിനാണ് ശോഭിതയെ വിശാഖ രാജ്ഞിയെന്ന് വിളിച്ചതെന്നായിരുന്നു ആരാധകരുടെ സംശയം. വിശാഖ പട്ടണമാണ് ശോഭിതയുടെ ജന്മദേശം ഇതിനാലാണ് ഇങ്ങനെ വിളിച്ചതെന്ന മറുപടിയുമായി മറ്റൊരുകൂട്ടർ എത്തുകയും ചെയ്തു.
വിവാഹശേഷം ഇരുവരും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മാതൃഭാഷയായ തെലുങ്ക് രണ്ടുപേരെയും ഗാഢമായി ബന്ധിപ്പിച്ചിരിക്കുകയാണെന്ന് നാഗചൈതന്യ പറയുന്നുണ്ട്. പ്രണയകാലത്ത് ശോഭിതയോട് തെലുങ്കില്‍ സംസാരിക്കുമ്പോള്‍ വീട്ടിലേക്ക് തിരികെയെത്തിയ അനുഭവമായിരുന്നുവെന്നാണ് നാഗചൈതന്യ പറഞ്ഞത്.
ഡിസംബര്‍ നാലിന് ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ക്ഷണിക്കപ്പെട്ട 400-ഓളം അതിഥികള്‍ വിവാഹത്തില്‍ പങ്കെടുത്തു. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍,അല്ലു അര്ജുന്, ഉപാസന കൊനിഡേല, മഹേഷ് ബാബു തുടങ്ങിയവര്‍ വിവാഹത്തിനെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]