കൊച്ചി ∙ മിലോസ് ഡ്രിൻസിച്ചിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിലേക്കു മറ്റൊരു മോണ്ടിനെഗ്രോ താരം കൂടി എത്തുന്നു. മോണ്ടിനെഗ്രോയുടെ മുൻ ദേശീയ താരം കൂടിയായ ഡിഫൻസീവ് മിഡ്ഫീൽഡർ ദുഷാൻ ലഗാതോറുമായി ടീം കരാർ ഒപ്പിട്ടു. മുപ്പതുകാരനായ ദുഷാൻ ലഗാതോർ വൈകാതെ ടീമിനൊപ്പം ചേരുമെന്നാണു സൂചന. ക്ലബ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
സെന്റർ ബാക്കായും ഡിഫൻസീവ് മിഡ്ഫീൽഡറായും കളിക്കാൻ കഴിയുന്ന ലഗാതോർ, നിലവിൽ ഹംഗേറിയൻ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ഡെബ്രീസെനി വിഎസ്സിയുടെ താരമാണ്. ജൂൺ 30 വരെയാണ് അദ്ദേഹത്തിനു ഹംഗേറിയൻ ക്ലബ്ബുമായി കരാറുള്ളത്. ഈ സീസണിൽ ടീമിലെത്തിയ ഫ്രഞ്ച് താരം അലക്സാന്ദ്രെ കോയെഫ് ടീം വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ്, അതേ സ്ഥാനങ്ങളിൽ കളിക്കാൻ കഴിവുള്ള ലഗാതോർ എത്തുന്നത്.
കോയെഫ് സെന്റർ ബാക്ക്, ഡിഫൻസീവ് മിഡ്ഫീൽഡർ സ്ഥാനങ്ങളിലാണു ബ്ലാസ്റ്റേഴ്സിനായി കളിച്ചുവരുന്നത്. കോയെഫ് അല്ലെങ്കിൽ ഡ്രിൻസിച് ടീം വിടുമെന്നാണു അഭ്യൂഹങ്ങൾ.
Kerala Blasters have completed the signing of Montenegro Midfielder Dusan Lagator. @IFTWC 🥇
30yrs Old Centre Back
Other Positions DMF✅#KBFC pic.twitter.com/7Cm1vqIBjb
— KIRAN (@KI__R_AN) January 15, 2025
മോണ്ടിനെഗ്രോ സീനിയർ, അണ്ടർ 21, അണ്ടർ 19 ടീമുകളിൽ കളിച്ചിട്ടുള്ള ലഗാതോർ 2014 ൽ എഫ്കെ മോർഗനിലൂടെയാണു പ്രഫഷനൽ കരിയർ ആരംഭിച്ചത്. റഷ്യൻ പ്രീമിയർ ലീഗ് ടീമായ പിഎഫ്സി സോച്ചി ഉൾപ്പെടെ 7 യൂറോപ്യൻ ക്ലബ്ബുകൾക്കായി കളിച്ചിട്ടുള്ള ലഗാതോറിന്റെ ഏഷ്യൻ അരങ്ങേറ്റമാകും ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ.
English Summary:
Kerala Blasters Sign Montenegrin Midfielder Dusán Lagator
TAGS
Kerala Blasters FC
Indian Super League(ISL)
Kerala football Team
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]