ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നാണ് 1999-ലെ കാര്‍ഗില്‍ യുദ്ധവിജയം. മൂന്നുമാസത്തോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുക്കമാണ് ഇന്ത്യ വിജയക്കൊടി പാറിച്ചത്. കാര്‍ഗില്‍ മലനിരകളില്‍ നിന്ന് പാകിസ്താനെ തുരത്തിയ ഇന്ത്യൻ സൈന്യം ത്രിവർണപതാക ഉയർത്തി. ചരിത്രത്തിൽ എക്കാലവും അയാളപ്പെടുത്തുന്നതായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ടവീര്യം. പാകിസ്താനെ അടിയറവുപറയിച്ച സംഘത്തിന്റെ മുൻനിരയിൽ ഒരു ബോളിവുഡ് താരവുമുണ്ടായിരുന്നു. ദേശീയ അവാർഡ് ജേതാവായ ബോളിവുഡ് നടന് നാനാ പടേക്കറാണ് കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിനൊപ്പമുണ്ടായിരുന്നത്. അടുത്തിടെ ഒരു റിയാലിറ്റി ഷോയിൽ നടൻ ഇത് സംബന്ധിച്ച് പ്രതികരിക്കുകയും ചെയ്തു.
അന്നത്തെ പ്രതിരോധമന്ത്രിയോട് തുടർച്ചയായി ആവശ്യപ്പെട്ടാണ് സൈന്യത്തിന്റെ ഭാഗമായി പരിശീലനം നടത്തിയിട്ടുള്ള നാനാ പടേക്കർ യുദ്ധത്തിന്റെ ഭാഗമാകുന്നത്. അതും മുൻനിരയിൽ തന്നെ. 90-കളുടെ തുടക്കത്തിൽ മൂന്ന് വർഷത്തോളം പടേക്കർ മറാത്ത ലൈറ്റ് ഇന്‍ഫാന്‍ട്രി റെജിമെന്റിൽ പരിശീലനം നടത്തിയിരുന്നു. പ്രഹാര്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു ഇത്. എന്നാൽ കാർഗിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ യുദ്ധത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നാനാ പടേക്കർ മുതിർന്ന ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. അത് നിഷേധിച്ച ഉദ്യോഗസ്ഥർ പ്രതിരോധമന്ത്രിക്ക് മാത്രമേ അതിന് അനുവാദം നൽകാൻ സാധിക്കുകയുള്ളൂവെന്നും പറഞ്ഞു. തുടർന്ന് അദ്ദേഹം പ്രതിരോധമന്ത്രിയെ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടു.
ബോളിവുഡ് വിട്ട് ഇന്ത്യന്‍ സൈന്യത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചത് സംബന്ധിച്ച് നടൻ അടുത്തിടെ തുറന്നുപറയുകയും ചെയ്തു.
അന്ന് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാനായി പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനെ വിളിച്ചു സംസാരിച്ചെന്നും ആദ്യം മന്ത്രി നിഷേധിച്ചെന്നും നാനാ പടേക്കര്‍ റിയാലിറ്റി ഷോയിൽ പറഞ്ഞു. ജോര്‍ജ് ഫെര്‍ണാണ്ടസിനെ വിളിച്ചപ്പോള്‍ അത് സാധ്യമല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ട്രെയിനിങ് ആറുമാസമാണെങ്കിലും ഞാന്‍ മൂന്നുവര്‍ഷത്തോളം പരിശീലനം നടത്തിയിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അത്ഭുതപ്പെട്ടു. ശേഷം ഇതിനെപ്പറ്റി എന്നോട് ചോദിച്ചു. മറാത്ത ലൈറ്റ് ഇന്‍ഫാന്‍ട്രിയിലെ എന്റെ പരിചയസമ്പത്ത് മനസിലാക്കിയ ശേഷം എപ്പോഴാണ് പോകേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.- നാനാ പടേക്കര്‍ പറഞ്ഞു.
ക്വിക്ക് റെസ്പോണ്‍സ് ടീമിന്റെ ഭാഗമായി പ്രവര്‍ത്തിച്ചതും നടന് ഓര്‍ത്തെടുത്തു. ശ്രീനഗറിലെത്തുമ്പോള്‍ 76 കിലോഗ്രാം ഭാരമുണ്ടായിരുന്നു. തിരിച്ചുവരുമ്പോള്‍ അത് 56 കിലോയായി കുറഞ്ഞെന്നും നടന് കൂട്ടിച്ചേർത്തു.
കാര്‍ഗില്‍ യുദ്ധത്തിന് ശേഷം തിരിച്ചെത്തിയ പടേക്കര്‍ സിനിമയില്‍ സജീവമായിരുന്നു. ഇന്ത്യന്‍ സിനിമാരംഗത്തെ തന്നെ എക്കാലത്തേയും മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമായി അദ്ദേഹം മാറി. നിരവധി അവാര്‍ഡുകളും താരത്തെ തേടിയെത്തി. അനില്‍ ശര്‍മയുടെ വന്വാസിലാണ് അവസാനമായി നടന് അഭിനയിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ചിത്രം പുറത്തിറങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]