കാലം മാറുന്നത് അനുസരിച്ച് പല കാര്യങ്ങളിലും വലിയ മാറ്റം ഉണ്ടാകുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഡേറ്റിംഗ്. പണ്ടത്തെ പ്രണയം പോലെയല്ല ഇപ്പോഴാത്തെ ഡേറ്റിംഗ്. ഇന്റർനെറ്റ് സേവനം ലഭിച്ചതിന് പിന്നാലെ ഡേറ്റിംഗിൽ തന്നെ പല മാറ്റങ്ങളും വരുന്നുണ്ട്. 2025ഓടെ ഇന്ത്യയിലെ ഡേറ്റിംഗ് രീതികൾക്ക് ഒരു വലിയ മാറ്റം വരുമെന്നാണ് നിരീക്ഷണം. ഡേറ്റിംഗ് ബ്രാൻഡായ ഐസിൽ നെറ്റ്വർക്കിന്റെ മേധാവി ചാന്ദ്നി ഗഗ്ലാനി ഇന്ത്യയിൽ മാറിവരുന്ന ഡേറ്റിംഗ് രീതിയെക്കുറിച്ച് അടുത്തിടെ വിശദീകരിച്ചിരുന്നു.
ശാക്തീകരിക്കപ്പെട്ട സ്ത്രീകൾ ഡേറ്റിംഗിനെ പുനർനിർവചിക്കുന്നു
2025ലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നാണ് ഇതെന്നാണ് ചാന്ദ്നി ഗഗ്ലാനി പറയുന്നത്. സാമ്പത്തിക സ്ഥിരതയുള്ള സ്ത്രീകൾ അവരുടെ ഡേറ്റിംഗ് രീതിൽ മാറ്റം വരുത്തുന്നു. അവരുടെ താൽപര്യങ്ങൾക്കും ആഗ്രഹങ്ങൾക്കും പ്രധാന്യം കൊടുക്കുന്ന രീതിയിലുള്ള ഡേറ്റിംഗ് രീതിയായിരിക്കും ഇത്. പണ്ട് കാലത്ത് ഡേറ്റിംഗിൽ കൂടുതലും പുരുഷന്മാരുടെ ആഗ്രഹങ്ങൾക്കായിരുന്നു മുൻതൂക്കമെങ്കിൽ ഇനി അത് മാറും.
കൾച്ചർ കെമിസ്ട്രി
രണ്ട് വ്യക്തികൾക്കിടയിലെ താൽപര്യങ്ങൾ ഒന്നിക്കുമ്പോഴാണ് ഡേറ്റിംഗ് തുടങ്ങുന്നത്. എന്നാൽ ഓൺലെെൻ ഡേറ്റിംഗ് തുടങ്ങിയതോടെ ഇരുവരും തമ്മിലുള്ള താൽപര്യങ്ങൾ മാത്രമല്ല, അവരുടെ സംസ്കാരിക പശ്ചാത്തലം, കുടുംബം, ജീവിതശെെലി എന്നിവയുടെ പെരുത്തപ്പെടൽ കൂടി പരിഗണിക്കാൻ തുടങ്ങി. 2025ഓടെ ഇത്തരം ഡേറ്റിംഗ് കൂടുമെന്നാണ് പറയുന്നത്.
പഴയ സകൂൾ ഡേറ്റിംഗ്
ഓൺലെെൻ ഡേറ്റിംഗ് ആപ്പുകളുടെ വളർച്ച പഴയ സ്കൂൾ പ്രണയത്തിലേക്ക് വീണ്ടും യുവാക്കളെ എത്തിക്കുന്നു. പലരും പഴയ സ്കൂൾ പ്രണയം പോലെ കത്തുകൾ കെെമാറുകയും കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്യുന്നു. ഇത് ആഴത്തിലുള്ള ബന്ധം നിലനിർത്തുന്നതിന് സഹായിക്കുന്നു.
ചിന്ത
ഓൺലെെൻ ഡേറ്റിംഗ് ആപ്പുകളുടെ വളർച്ച മൂലം ഗ്രാമ പ്രദേങ്ങളിലും ഡേറ്റിംഗിൽ വലിയ മാറ്റം വന്നിട്ടുണ്ട്. ഗ്രാമങ്ങളിൽ യുവാക്കൾ പുരോഗമനപരമായ ഡേറ്റിംഗ് മാനദണ്ഡങ്ങൾ സ്വീകരിക്കുന്നു. എന്നിരുന്നാലും ഡേറ്റിംഗിൽ അവർ പരമ്പരാഗത മൂല്യങ്ങളും നിലനിർത്തുന്നു. ഒരു തീരുമാനം എടുക്കുമ്പോഴും അവരെ കുടുംബം സ്വാധീനിക്കുന്നു. ഡേറ്റിംഗിന് സമൂഹത്തിൽ സ്വീകാര്യത കൂടിവരികയാണ്. ഇതാണ് ഡേറ്റിംഗിൽ വലിയ മാറ്റങ്ങൾക്ക് ഇടയാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജി ഇസഡ് ജനറേഷൻ
ജനറേഷൻ വ്യത്യാസം ഡേറ്റിംഗുകളിലും വലിയ വ്യത്യാസം കൊണ്ടുവരുന്നുണ്ട്. പുതിയ തലമുറകൾ പങ്കാളിയുമായി അധികം കാലം നിലനിത്താൻ ആഗ്രഹിക്കുന്നില്ല. സമ്മർദ്ദം നൽകാത്ത് വളരെ വിശാലമായ ഡേറ്റിംഗ് രീതിയാണ് പുതിയ തലമുറ ആഗ്രഹിക്കുന്നത്. എന്നാൽ കുറച്ച് പഴയ തലമുറ ഡേറ്റിംഗ് കുറെ കാലം നിലനിർത്താന ആഗ്രഹിക്കുന്നു. രണ്ട് തലമുറകളും വ്യത്യസ്തമാണെങ്കിലും ഇവ രണ്ടും ഡേറ്റിംഗിൽ പങ്കാളിയുടെ വ്യക്തിത്വംവും പാരമ്പര്യവും പരിഗണിക്കുന്നു.
ഇന്ത്യൻ ഡേറ്റിംഗ്
ഇന്ത്യൻ ഡേറ്റിംഗിൽ വലിയ മാറ്റമാണ് 2025ൽ വരാൻ പോകുന്നത്. പ്രണയത്തിന് മാത്രമല്ല ഡേറ്റിംഗിൽ മൂല്യങ്ങൾക്കും പരസ്പര ബഹുമാനത്തിനും വലിയ പങ്ക് പങ്കാളികൾ നൽകും. അത് വഴി നല്ല ബന്ധം കെട്ടിപ്പടുക്കാനാണ് അവർ ശ്രമിക്കുന്നത്. സമൂഹങ്ങൾ ഡേറ്റിംഗിനെ കാണുന്ന രീതിയിൽ തന്നെ വലിയ മാറ്റം സംഭവിക്കും. ഡേറ്റിംഗുകൾ സാധാരണമായി കാണുകയും ജനങ്ങൾ അതിന് സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന വർഷമാണ് ഇത്.