മക്കളായ വിനീതിനും ധ്യാനിനും പേരിട്ടതെങ്ങനെയെന്ന് വെളിപ്പെടുത്തി നടന് ശ്രീനിവാസന്. മക്കള്‍ക്ക് പേരിട്ടതിനും തന്റെ സ്പോര്‍ട്സ് പ്രേമവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ശ്രീനിവാസന് പറഞ്ഞത്.
”എനിക്ക് രണ്ട് മക്കളാണ്, വിനീതും ധ്യാനും. ചെറുപ്പത്തില്‍ സ്പോര്‍ട്സ് പ്രാന്തനായിരുന്നു ഞാന്‍. ക്രിക്കറ്റിനോടായിരുന്നു കൂടുതല്‍ താല്പര്യം. ബന്ധുവും സുഹൃത്തുമായ ദിവാകരനെ അന്നേ ആളുകള്‍ വിളിച്ചിരുന്നത് പട്ടൗഡി ദിവാകരന് എന്നായിരുന്നു. ഇന്ത്യയുടെ ആദ്യകാല ക്രിക്കറ്റ് ക്യാപ്റ്റനായിരുന്നു മന്‍സൂര്‍ അലി ഖാന് പട്ടൗഡി. അന്ന് ഞങ്ങളുടെ വീട്ടിലൊന്നും കറണ്ടില്ല. റേഡിയോയിലൂടെയുള്ള റണ്ണിങ് കമന്ററി കേള്‍ക്കുന്നതായിരുന്നു ആകെയുള്ള വഴി. ദിവാകരന്റെ കൈയില്‍ എപ്പോഴും ഒരു റേഡിയോയും അതില്‍ കമന്ററിയുമുണ്ടാവും. അങ്ങനെയാണ് ആ പേര് വന്നത്. അതൊക്കെ ഒരുകാലത്തെ ഓര്‍മകളാണ്.”-ശ്രീനിവാസന് പറഞ്ഞു.
”ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ കുറച്ചുകാലം ഹോക്കി കളിച്ചിട്ടുണ്ട്. അന്ന് സ്പോര്‍ട്സ് വാര്‍ത്തകള്‍ സ്ഥിരമായി വായിക്കുമായിരുന്നു. ഇന്ത്യയ്ക്ക് ഹോക്കിയില്‍ ഒളിമ്പിക്സ് മെഡലുകളെല്ലാം ലഭിക്കുന്ന കാലമാണ്. അക്കാലത്തുണ്ടായിരുന്ന പ്രധാനപ്പെട്ട ഒരു ഹോക്കി താരമാണ് വിനീത് കുമാര്‍. എനിക്ക് ആദ്യത്തെ മകനുണ്ടായപ്പോള്‍ ഈ വിനീത് കുമാറിന്റെ പേരില്‍ നിന്ന് കുമാര്‍ കട്ട് ചെയ്താണ് വിനീത് എന്ന പേരിട്ടത്. ഹോക്കിയിലെ മാന്ത്രികന് ധ്യാന്‍ചന്ദിന്റെ പേരാണ് രണ്ടാമത്തെ മകനും നല്‍കിയത്.”
വയനാടന്‍ ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന കൊയ്ത്തുത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീനിവാസനും ധ്യാനും.
വീടിന് സമീപത്തുള്ള പാടശേഖരം എന്നും കണികണ്ട് ഉണരാനുള്ള ഭാഗ്യമാണ് തങ്ങള്‍ക്കുള്ളതെന്ന് ധ്യാന്‍ പറഞ്ഞു. സംഭാഷണത്തിനിടെ രസകരമായ തഗ്ഗുകളും ഇരുവരുടേയും ഭാഗത്തുനിന്നുണ്ടായി. കാഴ്ചയില്‍ എന്റെ മകനാണെന്ന് തോന്നുന്നില്ലെങ്കിലും ഇവന് എന്റെ മകനാണ് എന്നാണ് പ്രസംഗത്തിന് മുന്‍പായി ശ്രീനിവാസന് രസകരമായി പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]