ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി നവാഗതനായ ജിതിന് സുരേഷ് ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ധീരം’ത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും കോഴിക്കോട് നടന്നു.ബുധനാഴ്ച മുതല്‍ കോഴിക്കോട്, കുട്ടിക്കാനം എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുക.
നോ വേ ഔട്ട് എന്ന ചിത്രത്തിന് ശേഷം റെമൊ എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ റെമോഷ് എം.എസ്, മലബാര്‍ ടാക്കീസിന്റെ ബാനറില്‍ ഹാരിസ് അമ്പഴത്തിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏറെ കൗതുകമുണര്‍ത്തുന്ന രീതിയില്‍ മുന്‍പ് ഇറക്കിയ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ ഏറെ പ്രേക്ഷകശ്രദ്ധ ലഭിച്ചിരുന്നു. മലയാള സിനിമയില്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ചിത്രത്തിലെ പ്രീ ഷൂട്ട് ചെയ്ത രംഗങ്ങള്‍ കൊണ്ട് ഒരു ടീസര്‍ ആയിട്ട് ടൈറ്റില്‍ അനൗണ്‍സ് ചെയ്യുന്നത്.
ഒരേ മുഖം, പുഷ്പക വിമാനം, പട കുതിര എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ദീപു എസ് നായര്‍, സന്ദീപ് സദാനന്ദന് എന്നിവര്‍ ചേര്‍ന്നാണ് ഈ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. തീര്‍ത്തും ഒരു ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ വേണ്ട സ്വഭാവം ടീസറില്‍ നിന്നും വ്യക്തമാണ്.
ഇന്ദ്രജിത്ത് സുകുമാരന്‍, അജു വര്‍ഗ്ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗര്‍, രഞ്ജി പണിക്കര്‍, റെബ മോണിക്ക ജോണ്‍, സാഗര്‍ സൂര്യ (പണി ഫെയിം),അവന്തിക മോഹന്‍, ആഷിക അശോകന്, സാജല്‍ സുദര്ശന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഹബീബ് റഹ്മാന് ആണ് ചിത്രത്തിന്റെ സഹനിര്‍മ്മതാവ്.
നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ ജിതിന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഡി.ഓ.പി സൗഗന്ദ് എസ്.യു ആണ്. ക്യാപ്റ്റന്‍ മില്ലര്‍, സാനി കായിദം, റോക്കി എന്നി ചിത്രങ്ങളുടെ എഡിറ്റര്‍ നാഗൂരന്‍ രാമചന്ദ്രന് ആണ് ഈ ചിത്രത്തിന്റെ എഡിറ്റര്‍. അദ്ദേഹം മലയാളത്തില്‍ ആദ്യമായി പ്രവര്‍ത്തിക്കുന്ന ചിത്രമാണിത്. അഞ്ചകൊള്ളകൊക്കാന്, പല്ലോട്ടി 90സ് കിഡ്സ് എന്നിവക്ക് ശേഷം മണികണ്ഠന് അയ്യപ്പ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്.
പ്രൊഡക്ഷന്‍ ഡിസൈനര്‍: സാബു മോഹന്‍, പ്രോജക്ട് ഡിസൈനര്‍: ഷംസു വപ്പനം, കോസ്റ്യൂംസ്: റാഫി കണ്ണാടിപ്പറമ്പ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര്: ശശി പൊതുവാള്, സൗണ്ട് ഡിസൈന്‍: ധനുഷ് നയനാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: തന്‍വിന്‍ നാസിര്‍, 3D ആര്‍ട്ടിസ്റ്: ശരത്ത് വിനു, വി.എഫ്.എക്സ് ആന്‍ഡ് 3D അനിമേഷന്‍: ഐഡന്റ് ലാബ്സ്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ന്റ്: മിഥുന് മുരളി, പി.ആര്.ഓ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: സേതു അത്തിപ്പിള്ളില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]