അബുദാബി: പ്രവാസജീവിതം നയിക്കുന്നവർക്കുൾപ്പെടെ ഭാഗ്യം പരീക്ഷിക്കാനുള്ള വമ്പൻ ഓഫറുമായി യുഎഇയിലെ ശതകോടീശ്വരൻ. താൻ മുന്നോട്ടുവയ്ക്കുന്ന രണ്ട് വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്നവർക്ക് വമ്പൻ സമ്മാനവും ജോബ് ഓഫറുമാണ് ഇമാർ റിയൽ എസ്റ്റേറ്റ് കമ്പനി സ്ഥാപകനായ മൊഹമ്മദ് അലബാർ മുന്നോട്ടുവയ്ക്കുന്നത്.
ലോകത്തിൽ ഏറ്റവും കൂടുതൽപേർ സന്ദർശിക്കുന്ന സ്ഥലമായി ദുബായിയെ മാറ്റണമെന്നാണ് അലബാറിന്റെ ആഗ്രഹം. ഇതിനായി ഒരു വർഷം നീളുന്ന മാർക്കറ്റിംഗ് ക്യാമ്പയിൻ നടത്താനാണ് നീക്കം. ഒരു വർഷത്തിനിടെ 150 ദശലക്ഷം സന്ദർശകരെ ദുബായിലെത്തിക്കുന്ന ക്യാമ്പയിനാണ് അലബാർ വിഭാവനം ചെയ്യാനാഗ്രഹിക്കുന്നത്. ഇതാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന ആദ്യത്തെ വെല്ലുവിളി.
ഭവനനിർമാണവുമായി ബന്ധപ്പെട്ടതാണ് അലബാറിന്റെ രണ്ടാമത്തെ വെല്ലുവിളി. നിലവിൽ യുഎഇയിൽ 1.8 ദശലക്ഷം പേരാണ് ഭവന ദൗർലഭ്യം അനുഭവിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്ന ഒരു ക്യാമ്പയിൻ നടത്തുകയാണ് അദ്ദേഹം രണ്ടാമതായി ആഗ്രഹിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഴിഞ്ഞദിവസം ദുബായിൽ നടന്ന വൺ ബില്യൺ സമ്മേളനത്തിലാണ് അലബാർ വെല്ലുവിളി മുന്നോട്ടുവച്ചത്. രണ്ട് വെല്ലുവിളികൾക്കുമുള്ള പരിഹാരം തന്റെ ഇമെയിൽ അഡ്രസിൽ അയയ്ക്കാനാണ് നിർദേശം. കാലങ്ങളായി ഉപയോഗിച്ചുപോരുന്ന മാർക്കറ്റിംഗ് തന്ത്രങ്ങളിൽ നിന്ന് മാറി പുതിയവ പരീക്ഷിക്കാനാണ് അലബാർ ആഗ്രഹിക്കുന്നത്. ഉത്പന്നങ്ങളുടെ ഗുണം വർദ്ധിപ്പിക്കാനാണ് താൻ എപ്പോഴും ശ്രദ്ധിക്കുന്നത്. അതിനാൽ തന്നെ നിങ്ങൾ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളിലും സത്യസന്ധതയും ശ്രദ്ധയും ഉണ്ടാകണമെന്ന് അലബാർ വ്യക്തമാക്കി.